Quantcast

മുക്കത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവജന പ്രതിരോധം

MediaOne Logo

Sithara

  • Published:

    3 Jun 2018 2:07 AM GMT

മുക്കത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവജന പ്രതിരോധം
X

മുക്കത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവജന പ്രതിരോധം

മുക്കത്തും പരിസര പ്രദേശങ്ങളിലും ഗെയില്‍ വിരുദ്ധ സമരം വീണ്ടും ശക്തിയാര്‍ജിക്കുന്നു.

മുക്കത്തും പരിസര പ്രദേശങ്ങളിലും ഗെയില്‍ വിരുദ്ധ സമരം വീണ്ടും ശക്തിയാര്‍ജിക്കുന്നു. സമരത്തിന്റെ ഭാഗമായി കാരശ്ശേരിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഗെയില്‍ ഇരകളുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. മുക്കത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവജന പ്രതിരോധവും സംഘടിപ്പിച്ചു.

പിഞ്ചുകുട്ടികളുമായാണ് ഗെയില്‍ ഇരകളായ കുടുംബങ്ങള്‍ ഉപവാസ സമരത്തിനെത്തിയത്. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ഗെയില്‍ ഇരകള്‍ക്ക് പിന്തുണയുമായി സമര പന്തലിലെത്തി. മുക്കത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന യുവജന പ്രതിരോധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി യുവജന പ്രതിരോധം ഉദ്ഘാടനം ചെയ്തു. പൈപ്പ് ഇടല്‍ പുരോഗമിക്കുന്നുവെന്ന് കരുതി സമരം തീര്‍ന്നുവെന്ന് സര്‍ക്കാര്‍ കരുതേണ്ടതില്ലെന്നും സമരവും നിയമ പോരാട്ടവും തുടരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാഹ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ഷംസുദ്ദീന്‍, എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ മുക്കത്തും പരിസര പ്രദേശങ്ങളിലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരവധി പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

TAGS :

Next Story