Quantcast

ചിലവന്നൂരിൽ കയ്യേറ്റം സ്ഥിരീകരിച്ച് സർക്കാർ

MediaOne Logo

Khasida

  • Published:

    3 Jun 2018 1:13 AM GMT

ചിലവന്നൂരിൽ കയ്യേറ്റം സ്ഥിരീകരിച്ച് സർക്കാർ
X

ചിലവന്നൂരിൽ കയ്യേറ്റം സ്ഥിരീകരിച്ച് സർക്കാർ

സർവ്വേ നടപടികൾ പൂർത്തിയാകുന്നു; കോർപ്പറേഷന് റിപ്പോർട്ട് സമർപ്പിക്കും.

കൊച്ചി ചിലവന്നൂരിൽ ആദ്യഘട്ട സർവ്വേ നടപടികൾ പൂർത്തിയായപ്പോൾ കയ്യേറ്റങ്ങൾ സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്. എളംകുളം, പൂണിത്തുറ വില്ലേജുകളിൽ നടത്തിയ പരിശോധനയിൽ കയ്യേറ്റം കണ്ടെത്തിയിട്ടുണ്ടെന്ന് സർവേയുടെ ചുമതലയുള്ള ഫോർട്ട് കൊച്ചി ആർ ഡി ഒ ഇമ്പശേഖർ ഐഎഎസ് മീഡിയ വണിനോട് പറഞ്ഞു.


2016 ഡിസംബർ 15 നായിരുന്നു ചിലവന്നൂർ കായൽ അളന്ന് തിട്ടപ്പെടുത്തണമെന്നും, കയ്യേറ്റമുണ്ടെങ്കിൽ ഒഴിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തവിട്ടത്. ഇതിൽ ആദ്യ ഘട്ട സർവ്വേ നടപടികൾ പൂർത്തിയായപ്പോഴാണ് സർക്കാർ കയ്യേറ്റം സ്ഥിരീകരിക്കുന്നത്. പൂണിത്തുറ, എളംകുളം വില്ലേജുകളിലാണ് സർവ്വേ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നതെന്ന് ഫോർട്ട് കൊച്ചി ആർ ഡി ഒ ഇമ്പശേഖർ ഐഎഎസ് വ്യക്തമാക്കി. അടുത്ത് ചേരുന്ന ഉന്നതതല യോഗത്തിൽ തീരദേശ പരിപാല അതോറിറ്റി അധികൃതരുടെ കൂടി അഭിപ്രായം തേടും. മരട് വില്ലേജിലെ സർവ്വേ നടപടികൾ കൂടി പൂർത്തിയായാൽ വിശദമായ റിപ്പോർട്ട് കൊച്ചി കോർപ്പറേഷനും മരട് നഗരസഭയ്ക്കും സമർപ്പിക്കും.

TAGS :

Next Story