ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തേടി കണ്ണന്താനം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തേടി കണ്ണന്താനം
ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനെ കണ്ണന്താനം അരമനയിലെത്തി സന്ദര്‍ശിച്ചു
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തേടി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനെ കണ്ണന്താനം അരമനയിലെത്തി സന്ദര്‍ശിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണ് കണ്ണന്താനം ചെങ്ങന്നൂരിലെത്തിയത്. വിവിധ കേന്ദ്രപദ്ധതികളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഭദ്രാസനാധിപനുമായുള്ള കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന തോമസ് മാര്‍ അത്താനാസിയോസിന് ഗുജറാത്തിൽ വിദ്യാഭ്യാസ രംഗത്തുളള പ്രവർത്തനത്തിന് ബി.ജെ.പി സർക്കാർ വലിയ പിൻതുണയാണ് നൽകി വരുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പേരുമാറ്റി സംസ്ഥാന സർക്കാർ സ്വന്തമാക്കുകയാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. ചെങ്ങന്നൂരിൽ നടപ്പിലാക്കുന്ന വമ്പൻ പദ്ധതികൾ സംബന്ധിച്ച് അവകാശ തർക്കം പുരോഗമിക്കവേയാണ് സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രയുടെ വിമർശം. ചെങ്ങന്നൂരിലെ എൻ ഡി എ സ്ഥാനാർഥി പി.എസ് ശ്രീധരൻ പിള്ളയ്ക്കും ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും ഒപ്പം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച അൽഫോൺസ് കണ്ണന്താനം റെയിൽവേ സ്റ്റേഷൻ നവീകരണം രണ്ടു ഘട്ടമായി നടക്കുമെന്ന് അറിയിച്ചു.
Adjust Story Font
16