കേരളത്തില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസി ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും
കേരളത്തില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസി ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ചെന്ന 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ചെന്ന 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.
ഒരു മാസത്തിനകം വിധി നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടു കെട്ടുന്നതിനും പതിനായിരം രൂപ പിഴയൊടുക്കാനും ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവുണ്ട്. ലോയേഴ്സ് എന്‍വയോണ്‍മെന്റെല്‍ അവേര്‍നെസ് ഫോറത്തിന് വേണ്ടി അഭിഭാഷകനായ പീറ്റര്‍ തോമസ് നല്‍കിയ ഹരജിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി ഇതിന് നിയന്ത്രണം വേണമെന്നതായിരുന്നു ആവശ്യം.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ചെന്ന 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍, ലോറികള്‍ എന്നിവയെയായിരിക്കും. അത് പോലെ തന്നെ എസ്‍യുവി വാഹനങ്ങള്‍ പോലുള്ള വലിയ കാറുകള്‍ക്കും വിധി ബാധകമാകും. കേരളത്തില്‍ മുഴുവന്‍ ബാധകമാകുന്ന വിധി പ്രായോഗികമായി വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന വാദം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് കെഎസ്ആര്‍ടിസി വാഹനങ്ങളുടെ കാര്യത്തില്‍. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചിയിലെ സര്‍ക്യൂട്ട് ബെഞ്ച് ആദ്യ സിറ്റിംഗില്‍ തന്നെ പുറപ്പെടുവിച്ച സുപ്രാധാന വിധിയാണ് ഇത്. ഡല്‍ഹിയിലും സമാനമായി അന്തരീക്ഷ മലീനികരണം കുറക്കാന്‍ 2000 സിസിക്ക് മുകളിലുളള പത്ത് വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് സാധ്യത.
Adjust Story Font
16