തിരൂര്‍ എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രക്ഷിതാക്കളുടെ സമരം
സുരക്ഷിതമല്ലാത്ത കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് സമരം നടത്തിയത്.
തിരൂര്‍ എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂളിനെതിരെ രക്ഷിതാക്കള്‍ സമരം ചെയ്തു. സുരക്ഷിതമല്ലാത്ത കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് സമരം നടത്തിയത്.
മലപ്പുറം ജില്ലയിലെ തിരൂരില്‍ പ്രവര്‍ത്തിക്കുന്ന എംഇഎസ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂളിനെതിരായാണ് രക്ഷിതാക്കളുടെ പ്രതിഷേധം. സ്കൂളിലെ എല്‍.കെ.ജി മുതല്‍ 6ാം ക്ലാസ് വരെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ചെരിവ് ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ ആര്‍ഡിഒ ഉത്തരവിറക്കിയെങ്കിലും നടന്നില്ല.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പിടിഎ കമ്മറ്റി പുനസ്ഥാപിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. രക്ഷിതാക്കളുടെ പരാതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാനാണ് എംഇഎസിന്റെ തീരുമാനം.
Adjust Story Font
16