Quantcast

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

MediaOne Logo

admin

  • Published:

    4 Jun 2018 2:42 PM GMT

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു
X

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 

രാജ്യത്തെ ഗതാഗതമേഖല കുത്തകവത്കരിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ പ്രഖ്യാപിച്ച ശനിയാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ദശലക്ഷക്കണക്കിന് വാഹന തൊഴിലാളികളെയും തൊഴിലുടമകളെയും വഴിയാധാരമാക്കുന്ന ബില്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന് മുന്നോടിയായി അഞ്ചിന് സംസ്ഥാനവ്യാപക പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുമെന്നും വാര്‍ത്താസമ്മേളനം വിളിച്ച് സംയുക്ത സമരസമിതി അറിയിച്ചിരുന്നു.

നിയമഭേദഗതി പ്രാബല്യത്തിലായാല്‍ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്, സ്‌പെയര്‍പാര്‍ട്ട് നിര്‍മാണ വിപണനശാലകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങി ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും തൊഴിലുടമകളും പെരുവഴിയിലാകുമെന്ന ആശങ്ക വിവിധ തൊഴിലാളി യൂണിയനുകള്‍ക്കുണ്ട്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story