ഇനി നവമാധ്യമലോകത്ത് വിഎസിന്റെ പടയോട്ടം
ഇനി നവമാധ്യമലോകത്ത് വിഎസിന്റെ പടയോട്ടം
തൊണ്ണൂറിന്റെ ചെറുപ്പവുമായി വിഎസ് അച്യുതാനന്ദന്‍ ഇനി നവമാധ്യമലോകത്ത് സജീവമാകും.
തൊണ്ണൂറിന്റെ ചെറുപ്പവുമായി വിഎസ് അച്യുതാനന്ദന്‍ ഇനി നവമാധ്യമലോകത്ത് സജീവമാകും. ആശയ പ്രകാശനത്തിന് അനന്ത സാധ്യതകള്‍ തുറക്കുന്ന നവമാധ്യമ ലോകത്ത് ന്യൂജനറേഷന്‍ മാതൃക പിന്തുടര്‍ന്നാണ് വിഎസിന്റെ ഇന്റര്‍നെറ്റ് ലോകത്തേക്കുള്ള രംഗപ്രവേശം. രാഷ്ട്രീയസാമൂഹിക രംഗങ്ങളിലെ തന്റെ പോരാട്ടത്തിന്റെ നേര്‍സാക്ഷ്യമായി പ്രതിപക്ഷനേതാവിന്റെ വെബ്‌സൈറ്റ് തുറന്നു.
http://www.vsachuthanandan.in/ എന്ന വെബ്‌സൈറ്റില്‍ ക്‌ളേശതയനുഭവിച്ച ബാല്യത്തില്‍ നിന്ന് സ്വയം തെരഞ്ഞെടുത്ത പൊതുപ്രവര്‍ത്തനത്തിന്റെ വഴികള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിപിഎമ്മിന്റെയും പോരാട്ടപഥങ്ങള്‍, പരിസ്ഥിതിരംഗത്തെ ഇടപെടലുകള്‍, നിയമസഭക്കകത്തെയും പുറത്തെയും പോരാട്ടങ്ങളുടെ ചരിത്ര രേഖകള്‍, ചോരയും കണ്ണീരും കിനിയുന്ന പ്രക്ഷോഭക്കാഴ്ചകള്‍, വിഎസ് കേന്ദ്ര കഥാപാത്രമാകുന്ന കാര്‍ട്ടൂണുകളുടെ ശേഖരം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫേസ്‍ബുക്കി(https://www.facebook.com/OfficialVSpage)ലും ട്വിറ്ററി(https://twitter.com/vs1923)ലും ഗൂഗിള്‍ പ്ലസി(https://plus.google.com/107417911563537558395/about/p/pub)ലുമായി സൈബര്‍ലോകത്തെ സന്ദര്‍ശകര്‍ക്ക് വിഎസുമായി സംവദിക്കാം. വെബ്‌പേജിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
Adjust Story Font
16