Quantcast

സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് പുതു ജീവന്‍

MediaOne Logo

Jaisy

  • Published:

    5 Jun 2018 11:46 AM GMT

സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് പുതു ജീവന്‍
X

സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് പുതു ജീവന്‍

സംസ്ഥാന സര്‍ക്കാരിന്റെ സൌജന്യ യൂണിഫോം പദ്ധതിക്കുള്ള നൂല്‍ ഇനി മുതല്‍ പൊതുമേഖല മില്ലുകളില്‍ നിന്നുമാണ് വാങ്ങുക

സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് പുതു ജീവന്‍.സംസ്ഥാന സര്‍ക്കാരിന്റെ സൌജന്യ യൂണിഫോം പദ്ധതിക്കുള്ള നൂല്‍ ഇനി മുതല്‍ പൊതുമേഖല മില്ലുകളില്‍ നിന്നുമാണ് വാങ്ങുക.ഇത് അടച്ചുപൂട്ടല്‍ ഭീഷണിയിലുഉള്ള പൊതുമേഖല സ്പിന്നിങ് മില്ലുകള്‍ക്ക് ആശ്വാസകരമാകും.

സഹകരണ മില്ലുകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ഈ ഘട്ടത്തിലാണ് പൊതുമേഖല സ്പിന്നിങ് മില്ലുകളിലെ നൂല്‍ ഉപയോഗിച്ച് സൌജന്യ യൂണിഫോം നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യറായത്.4-ാം ക്ലാസുവരെയുഉള്ള കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ സൌജന്യ യൂണിഫോം നല്‍കുക. സൌജന്യ യൂണിഫോമിനായി നേരത്തെ സ്വകാര്യ മേഖലയില്‍ നിന്നുമാണ് നൂല്‍ വാങ്ങിയിരുന്നത്.നൂലിന്റെ ഗുണ നിലവാരം പരിശോധിച്ച് മുഴുവന്‍ നൂലും പൊതുമേഖല മില്ലുകള്‍ക്ക് നല്‍കും.സഹകരണ മില്ലുകളില്‍നിന്നും നൂല്‍ വാങ്ങുന്നത് അഴിമതി കുറയുന്നതിന് സഹായിക്കുമെന്നും ഈ മേഖലയിലെ വിദഗ്ദര്‍ വിലയിരുത്തുന്നു. നഷ്ടം നികത്താനായി പണം നല്‍കുകയെന്നതിന് പകരമായി ഉല്‍പാദനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിയുകയും ചെയ്യും.

TAGS :

Next Story