Quantcast

ഭൂമി വിവാദം: ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം ശക്തം

MediaOne Logo

Sithara

  • Published:

    5 Jun 2018 5:14 PM GMT

ഭൂമി വിവാദം: ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം ശക്തം
X

ഭൂമി വിവാദം: ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം ശക്തം

ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ നിയമചട്ടക്കൂട് വേണമെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ തന്നെ ആവശ്യം.

സിറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടിന്‍റെ പശ്ചാത്തലത്തില്‍ ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ നിയമചട്ടക്കൂട് വേണമെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ തന്നെ ആവശ്യം. ഇതിന് കാനോനിക നിയമം തടസ്സമാകില്ലെന്നാണ് ഇവരുടെ പക്ഷം.

സഭയുടെ ഭൂമി ഇടപാടുകള്‍ മാത്രമല്ല വിദേശഫണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ക്രമക്കേട് നടത്തുന്നതായാണ് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പോലുള്ള സംഘടനകളുടെ ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2011 ഒക്ടോബര്‍ 27 ന് ഇറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം സഭയുടെ വിദേശ ഫണ്ടില്‍ ഒരു കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയ രൂപതകള്‍ക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസും നല്‍കി. ഇത്തരത്തില്‍ സഭയുടെ കീഴില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ ചൂണ്ടികാട്ടിയാണ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തുന്നത്.

2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ക്രിസ്തൃന്‍ സഭകളുടെ എതിര്‍പ്പ് ഭയന്ന് ബില്‍ നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുകയായിരുന്നു. പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ടകള്‍ എന്നിവയടക്കം എല്ലാ സ്വത്തുക്കളും പള്ളി സ്വത്തുക്കളായി കണക്കാക്കണമെന്നും ഇവയുടെ ഇടപാടുകളെല്ലാം നിയമപ്രകാരമായിരിക്കണം എന്നുമാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സെമിനാരി, ആശുപത്രി, സ്‌കൂള്‍, കോളജ്, അനാഥാലയം എന്നിവയെല്ലാം സര്‍ക്കാരിന്റെ കൃത്യമായ നിരീക്ഷണത്തിന് കീഴിലാക്കാനും നിയമം പ്രാബല്യത്തിലായാല്‍ സാധിക്കും.

TAGS :

Next Story