Quantcast

ജിഷ കൊലപാതകം: പ്രതിയെ പിടികൂടാന്‍ ഇനിയും കാത്തിരിക്കണമെന്ന് ഡിജിപി

MediaOne Logo

admin

  • Published:

    5 Jun 2018 8:12 AM GMT

ജിഷ കൊലപാതകം: പ്രതിയെ പിടികൂടാന്‍ ഇനിയും കാത്തിരിക്കണമെന്ന് ഡിജിപി
X

ജിഷ കൊലപാതകം: പ്രതിയെ പിടികൂടാന്‍ ഇനിയും കാത്തിരിക്കണമെന്ന് ഡിജിപി

ജിഷയുടെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് ചോദ്യംചെയ്യുന്നത്

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. പ്രതിയെ പിടികൂടാന്‍ ഇനിയും കാത്തിരിക്കണം. ജിഷയുടെ വീട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ഡിജിപിയുടെ പ്രതികരണം.

25 പേരെ വിവിധ കേന്ദ്രങ്ങളിലായി ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു പ്രതിയിലേക്ക് ഇതുവരെ പൊലീസിന് എത്താനായിട്ടില്ല. ജിഷയുടെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് ചോദ്യംചെയ്യുന്നത്. ജിഷയുടെ വീടും പരിസരവും ആലുവ റൂറല്‍ എസ്‍പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് എസ്‍പി പറഞ്ഞു.

അതേസമയം നിര്‍ണായ തെളിവുകള്‍ ലഭിച്ചെന്നാണ് എഡിജിപി പത്മകുമാര്‍ നേരത്തെ പറഞ്ഞത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആലുവയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

അതിനിടെ നാട്ടുകാരും പൊലീസും തമ്മില്‍ പെരുമ്പാവൂരില്‍ സംഘര്‍ഷമുണ്ടായി. പ്രതിയെ ഉടന്‍ പിടികൂടണം എന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

TAGS :

Next Story