ഷുഹൈബിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവെന്ന് പ്രതികളുടെ മൊഴി
ഷുഹൈബിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവെന്ന് പ്രതികളുടെ മൊഴി
ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കി., അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു
ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിന്റെറ പങ്ക് ഉറപ്പിച്ച് പ്രതി ആകാശിന്റെ മൊഴി. ഷുഹൈബിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. മര്‍ദിച്ചാല്‍ പോരെന്നും കാല് വെട്ടണമെന്നും പ്രാദേശിക നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതായും ആകാശ് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. മോഴിയുടെ വിവരങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടു.
കൊലപാതകത്തില്‍ പാര്ട്ടിക്കുളള ബന്ധം ആദ്യം തുറന്ന് പറയാന്‍ വിസമ്മതിച്ച ആകാശ് പിന്നീട് എസ്.പി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചത്. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന ആകാശ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് എടയന്നൂരിലെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ ക്വട്ടേഷന്‍ ഏല്പ്പിച്ചത്. ഷുഹൈബിനെ മര്ദ്ദിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ കാല് വെട്ടണമെന്ന് നേതാക്കള്‍ ശഠിച്ചു. കേസില്‍ ഡമ്മി പ്രതികളെ ഏര്പ്പാടാക്കമെന്നും ഭരണമുളളത് കൊണ്ട് പോലീസ് അന്വേക്ഷണമുണ്ടാകില്ലന്നും ഇവര്‍ ഉറപ്പ് നല്‍കി.
കൊലക്ക് ശേഷം കൂട്ട് പ്രതി റെജിലിനൊപ്പം വീട്ടിലേക്ക് മടങ്ങി. ഷുഹൈബ് മരിച്ചുവെന്നറിഞ്ഞതോടെ ഒളിവില്‍ പോകുകയായിരു ന്നു. സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേരാണ് കൊലക്കുപയോഗിച്ച ആയുധം കൊണ്ടു പോയത്.രണ്ട് വാഹനങ്ങളിലായാണ് കൃത്യം നടത്തി മടങ്ങിയതെന്നും ഈ വാഹനങ്ങള്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ചവരാണ് ഏര്‍പ്പാട് ചെയ്തതെന്നും ആകാശ് പോസീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
Adjust Story Font
16