Quantcast

എംഎം അക്ബറിനെ ചോദ്യം ചെയ്തു: ഇന്ന് കോടതിയില്‍ ഹാജരാക്കും

MediaOne Logo

Rishad

  • Published:

    5 Jun 2018 11:00 PM GMT

എംഎം അക്ബറിനെ ചോദ്യം ചെയ്തു: ഇന്ന് കോടതിയില്‍ ഹാജരാക്കും
X

എംഎം അക്ബറിനെ ചോദ്യം ചെയ്തു: ഇന്ന് കോടതിയില്‍ ഹാജരാക്കും

പാഠ്യപദ്ധതിയില്‍ വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് അബദ്ധത്തിലാണ് . എം എം അക്ബറിനെ പൊലീസ് രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു

വിവാദ പാഠപുസ്തക കേസില്‍ തനിക്കെതിരായ ആരോപണം നിഷേധിച്ച് ഇസ്‌ലാമിക പണ്ഡിതനും പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടറുമായ എം എം അക്ബര്‍. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ പൊലീസിനോട് പറഞ്ഞു. പാഠ്യപദ്ധതിയില്‍ വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് അബദ്ധത്തിലാണ് . എം എം അക്ബറിനെ പൊലീസ് രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു. അക്ബറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിനെത്തുടര്‍ന്നാണ് അക്ബറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ കൊച്ചി അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് എം.എം അക്ബറിനെ ചോദ്യം ചെയ്തത്. ഹൈദരാബാദില്‍ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ അക്ബറിനെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. പീസ് ഇറർനാഷണൽ സ്കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിൽ അക്ബറിനെതിരെ പോലിസ് ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ദോഹയിലേക്കുള്ള യാത്രാമധ്യേ അക്ബറിനെ തടഞ്ഞത്.

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്ന കേസില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരെ പോലിസ് എടുത്ത കേസില്‍ അക്ബർ പ്രതിയായിരുന്നു. ഒരു വർഷത്തോളമായി അക്ബർ വിദേശത്തായിരുന്നു. തുടർന്ന് പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പീസ് സ്കൂളുമായി ബസപ്പെട്ട് കേസിൽ 'നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story