നഴ്സുമാരുടെ പുതുക്കിയ ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‍മെന്റുകള്‍
നഴ്സുമാരുടെ പുതുക്കിയ ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‍മെന്റുകള്‍
വര്‍ധിപ്പിച്ച ശമ്പളം നല്‍കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് യുഎന്‍എ
അന്തിമ വിജ്ഞാപന പ്രകാരമുള്ള നഴ്സുമാരുടെ പുതുക്കിയ ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‍മെന്റുകള്‍. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മാനേജ്‍മെന്റുകള്‍ അറിയിച്ചു. മാനേജ്‌മെന്റുകൾ കോടതിയിൽ പോയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. വര്‍ധിപ്പിച്ച ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രികള്‍ക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് യുഎന്‍എയും പ്രതികരിച്ചു.
ശമ്പളവര്‍ധനവില്‍ മുന്‍കാല പ്രാബല്യം നല്‍കിയത് നിയമവിരുദ്ധമാണെന്നാണ് ആശുപത്രി മാനേജ്‍മെന്റുകളുടെ വാദം. പുതിയ വിജ്ഞാപനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആശുപത്രി മാനേജ്‍മെന്റുകളുടെ തീരുമാനം.
അന്തിമ വിജ്ഞാപന പ്രകാരമുള്ള ശമ്പളം നല്‍കിയില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ സമരം ആരംഭിക്കാനൊരുങ്ങുകയാണ് യുഎന്‍എ. ആശുപത്രികളുടെ തെറ്റായ നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.
ശമ്പള വര്‍ധനയുടെ പേരില്‍ ആശുപത്രി മാനേജ്‍മെന്റുകള്‍ ചികിത്സാ നിരക്കുകള്‍ കൂട്ടുകയാണെന്ന് യുഎന്‍എ ആരോപിച്ചു. നിയമനടപടികളടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി കെ പി എച്ച് എ മറ്റന്നാള്‍ യോഗം ചേരുന്നുണ്ട്.
Adjust Story Font
16