Quantcast

അഞ്ജലിക്കും നീതി ലഭിക്കില്ലേ?

MediaOne Logo

Jaisy

  • Published:

    5 Jun 2018 6:52 PM GMT

അഞ്ജലിക്കും നീതി ലഭിക്കില്ലേ?
X

അഞ്ജലിക്കും നീതി ലഭിക്കില്ലേ?

മുസ്‍ലിം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷമായി അഞ്ജലി മംഗളൂരുവില്‍ വീട്ടുതടങ്കലിലായിരുന്നു.

പ്രബുദ്ധ മലയാളിയുടെ ജാതി വെറിയുടെ ആഴം മനസിലാക്കുന്ന രണ്ട് സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ജാതി മാറി പ്രണയിച്ചതിനാണ് കെവിന്‍ ജോസഫെന്ന യുവാവിന്റെ ജീവന്‍ നഷ്ടമായത്. മംഗലാപുരത്തെ ആര്‍എസ്എസ് പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജലി പ്രകാശും ജാതിക്കോമരങ്ങളുടെ ഇരയായിരുന്നു. മുസ്‍ലിം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷമായി അഞ്ജലി മംഗളൂരുവില്‍ വീട്ടുതടങ്കലിലായിരുന്നു.

മെയ് ഒന്നിനാണ് അഞ്ജലി ഇവിടെ നിന്നും രക്ഷപ്പെട്ടത്. മംഗലാപുരത്തെ രഹസ്യ കേന്ദ്രത്തില്‍ അമ്മയുടെ നേതൃത്വത്തില്‍ തന്നെ പീഡനത്തിന് ഇരയാക്കുകയാണെന്ന് പെണ്‍കുട്ടി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കാനാണ് പെണ്‍കുട്ടി ഇന്ന് രാവിലെ ഡി.ജി.പി ഓഫീസിലെത്തിയത്. എന്നാല്‍ മറ്റൊരു സംസ്ഥാനത്ത് കേസുള്ളതിനാല്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. രണ്ട് വര്‍ഷത്തോളം അഞ്ജലിയും ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു.

നീനുവായുമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കോട്ടയം സംക്രാന്തി സ്വദേശി കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നതില്‍ വീഴ്ച വരുത്തി. കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് ശേഷം അന്വേഷിക്കാമെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. ഒടുവില്‍ ഇന്ന് രാവിലെ കെവിന്റെ മൃതദേഹം പുനലൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയത്.

TAGS :

Next Story