Quantcast

കണ്ണൂര്‍ ജില്ലയില്‍ പനിയും മഞ്ഞപ്പിത്തവും പടരുന്നു

തൊണ്ണൂറ്റി ഏഴ് പേര്‍ക്ക് ഡെങ്കി പനിയും പതിനേഴ് പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.

MediaOne Logo

Web Desk

  • Published:

    22 Jun 2018 1:33 PM GMT

കണ്ണൂര്‍ ജില്ലയില്‍ പനിയും മഞ്ഞപ്പിത്തവും പടരുന്നു
X

കണ്ണൂര്‍ ജില്ലയില്‍ പനിയും മഞ്ഞപ്പിത്തവും പടരുന്നു. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ ജില്ലയില്‍ പനിക്ക് ചികിത്സ തേടിയത് പതിനാറായിരത്തിലധികം പേര്‍‍. ഇതില്‍ തൊണ്ണൂറ്റിഏഴ് പേര്‍ ഡെങ്കിയും പതിനേഴ് പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്.

ജില്ലയിലെ ഇരിട്ടി, പേരാവൂര്‍‍, മട്ടന്നൂര്‍‍, കേളകം മേഖലകളിലാണ് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായത്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ പതിനാറായിരത്തി തൊണ്ണൂറ്റിരണ്ട് പേരാണ് ജില്ലയില്‍ പനിക്ക് ചികിത്സ തേടിയത്. ഇതില്‍ തൊണ്ണൂറ്റി ഏഴ് പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നൂറ്റി അറുപത്തി ആറ് പേര്‍ ഡെങ്കിപ്പനിയാണന്ന സംശയത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പതിനേഴ് പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. നൂറ്റി പത്തൊമ്പത് പേര്‍ നിരീക്ഷണത്തിലുണ്ട്.പേരാവൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കണ്ടെത്തിയിട്ടുളളത്.പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍റിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 15 ഓളം പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടിട്ടുളളത്.

ഓടയിലൂടെ കടന്ന് വരുന്ന കുടിവെളള പൈപ്പുകളില്‍ മലിന ജലം കലര്‍ന്നതാണ് രോഗബാധക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. മട്ടന്നൂരില്‍ ഒരാഴ്ചക്കിടെ പതിനഞ്ച് പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തവും ഡെങ്കിയും പടര്‍ന്ന് പിടിക്കുന്ന പ്രദേശങ്ങളില്‍ ഇന്ന് ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്

TAGS :

Next Story