കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്‍ കേന്ദ്രം രാഷ്ട്രീയം കളിയ്ക്കുന്നു എന്ന് മുഖ്യമന്ത്രി
കഞ്ചിക്കോട് കോച്ച് ഫാക്ടറി മരവിപ്പിച്ച നടപടി: റെയില്‍ഭവന് മുന്‍പില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടത് എംപിമാരുടെ പ്രതിഷേധം
കഞ്ചിക്കോട് കോച്ച് ഫാക്ടറി മരവിപ്പിച്ച നടപടിക്കെതിരെ ഡല്‍ഹി റെയില്‍ഭവന് മുന്‍പില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടത് എംപിമാരുടെ പ്രതിഷേധം. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തോട് ബിജെപിയും കേന്ദ്രസര്‍ക്കാരും ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ബി രാജേഷ് എം പിയുടെ നേതൃത്വത്തിലാണ് റെയില്‍ഭവന് മുന്‍പില്‍ പ്രതിഷേധം സമരം സംഘടിപ്പിച്ചത്. കേരളത്തോട് നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ച്കൊണ്ടായിരുന്നു പ്രതിഷേധം. മുന്‍പ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാടാണ് എന്‍ഡിഎയും സ്വീകരിക്കുന്നതെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലേക്ക് കോച്ച് ഫാക്ടറി നല്‍കേണ്ടെന്നേ കേന്ദ്രസര്‍ക്കാരിനുള്ളു. ഹരിയാനയിലും ഉത്തര്‍പ്രദേശിലും പുതിയതായി കോച്ച് ഫാക്ടറി അനുവദിക്കുന്നതില്‍ സര്‍ക്കാരിന് പ്രയാസമില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും എം പിമാര്‍ക്കും റെയില്‍ഭവന് മുന്നില്‍ പ്രതിഷേധിക്കേണ്ടി ഗതികേട് വന്നിട്ടുള്ളതെന്ന് എം ബി രാജേഷ് എം പി യും പറഞ്ഞു. യോജിക്കാവുന്ന എല്ലാ കക്ഷികളുമായി ചേര്‍ന്ന് പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ ഉള്ള കോച്ച് ഫാക്ടറികള്‍ കാര്യക്ഷമമാക്കിയാല്‍ മതിയെന്നും പുതിയ കോച്ച് ഫാക്ടറി അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ പദ്ധതി മരവിപ്പിച്ചിരിക്കുന്നത്.
Adjust Story Font
16