Quantcast

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കൊണ്ടു വന്നാല്‍ ഈ പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടിഎംസി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    27 Jun 2018 8:12 AM GMT

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്
X

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാർഥി ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്. ടിഎംസി എംപി സുഖേന്ദു ശേഖര്‍ റോയ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.

245 ആണ് രാജ്യസഭയിലെ അംഗസംഖ്യ. ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാൻ 122 അംഗങ്ങളുടെ പിന്തുണ വേണം. ഭരണകക്ഷി ആയ എൻഡിഎക്ക് അണ്ണാ ഡിഎംകെയുടെ 14 പേരുടേതടക്കം 106 പേരുടെ പിന്തുണ ഉണ്ട്.എൻഡിഎ വിട്ട ടിഡിപി ഉൾപ്പെടെ പ്രതിപക്ഷത്തുള്ളത് 117 പേര്‍. അതിനാല്‍ ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയുടെ പിന്തുണ എന്‍ഡിഎക്കും പ്രതിപക്ഷത്തിനും നിര്‍ണായകമാണ്.

ബിജെഡിക്ക് 9 ഉം ടിആര്‍എസ് 6ഉം വൈഎസ്ആര്‍ കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കൊണ്ടു വന്നാല്‍ ഈ പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടിഎംസി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ത്രിണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയനാണ് നേതൃത്വം നല്‍കുന്നത്. ഇക്കാര്യത്തില്‍ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയ മമത ബാനാർജിയുമായി സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേൽ ചർച്ച നടത്തുകയും സമ്മതമറിയിക്കുകയും ചെയ്തിരുന്നു. നിലവിൽ രാജ്യസഭാ ഉപാധ്യക്ഷൻ ആയ പി ജെ കുര്യന്റെ കാലാവധി അടുത്തമാസം ഒന്നിന് അവസാനിക്കും.

TAGS :

Next Story