കുട്ടമ്പുഴയിലെ ആദിവാസികളുടെ ജീവന്റെ കാവലാളായി ഒരു ഡോക്ടര്‍
കുട്ടമ്പുഴയിലെ പൂയംകുട്ടി ബ്ലാവനയില്‍ നിന്ന് 18 കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് വാരിയമെന്ന ആദിവാസിക്കോളനിയില്‍ വൈദ്യ സഹായം നല്‍കാന്‍ ഡോക്ടര്‍ വണ്ടി കയറിയത് വേഗത്തില്‍ മടക്കം ആഗ്രഹിച്ചാണ്. എന്നാല്‍...
എറണാകുളം കോതമംഗലത്തെ പിന്നോക്ക മേഖലയായ കുട്ടമ്പുഴയുടെ ജനകീയ ഡോക്ടറെ പരിചയപ്പെടാം. ആദിവാസി, ഗ്രാമീണ മേഖലകളിൽ സേവനത്തിന്റെ വേറിട്ട മാതൃക തീർത്തയാളാണ് ഡോകടർ എ ബി വിൻസന്റ്. കുട്ടമ്പുഴ മേഖലയിലെ ആദിവാസി ജീവിതത്തിന് നൽകിയ കരുതൽ കൊണ്ടാണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്.
10 വര്‍ഷം മുമ്പ് കുട്ടമ്പുഴയിലെ പൂയംകുട്ടി ബ്ലാവനയില്‍ നിന്ന് 18 കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് വാരിയമെന്ന ആദിവാസിക്കോളനിയില്‍ വൈദ്യ സഹായം നല്‍കാന്‍ പോയിരുന്ന കാലം ഡോ. എ ബി വിന്‍സെന്റ് ഓര്‍ത്തെടുക്കുന്നു. 2000-ത്തില്‍ തുടങ്ങി 10 വര്‍ഷം മേഖലയിലെ ആദിവാസികളുടെയും സാധാരണക്കാരുടെയും ജനകീയ ഡോക്ടറായിരുന്നു ഇദ്ദേഹം.
തലസ്ഥാന നഗരിയില്‍ നിന്ന് 16 ആദിവാസിക്കുടികള്‍ ഉൾപെട്ട കുട്ടമ്പുഴയിലേക്ക് ഡോക്ടര്‍ വണ്ടി കയറിയത് വേഗത്തില്‍ മടക്കം ആഗ്രഹിച്ചാണ്. എന്നാല്‍ മേഖലയുടെ പിന്നോക്കാവസ്ഥ തീരുമാനം മാറ്റിച്ചു. കുട്ടമ്പുഴയുടെ ചരിത്രത്തെ തിരുത്തിയതില്‍ ഈ ഇടപെടലിന് വലിയ പങ്കുണ്ട്. സംസ്ഥാന മറ്റ് ആദിവാസി മേഖലയിലെ നിന്നുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് കുട്ടമ്പുഴ മോഡലിന് ഇദ്ദേഹം നല്‍കിയ സംഭാവനയ്ക്ക് പ്രാധാന്യം കൈവരുന്നത്.
Adjust Story Font
16