Quantcast

കാസർകോട് ഉപ്പളയിൽ വാഹനാപകടം; 5 മരണം

മരിച്ചവര്‍ കർണാടക സ്വദേശികളാണ്. കാസർകോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

MediaOne Logo

Web Desk

  • Published:

    9 July 2018 8:43 AM GMT

കാസർകോട് ഉപ്പളയിൽ വാഹനാപകടം; 5 മരണം
X

കാസര്‍കോട് ഉപ്പള നയാബസിറിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്. കര്‍ണാടക ഉള്ളാള്‍ അജ്ജിനടുക്ക സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പെട്ടത് മകളുടെ വീടിന്റെ പാലുകാച്ചില്‍ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം.

കര്‍ണാടക ഉള്ളാള്‍ അജ്ജിനടുക്ക സ്വദേശികളായ ബീഫാത്തിമ, മുഷ്താഖ്, നസീമ, അസ്മ, ഇംതിയാസ് എന്നിവരാണ് മരിച്ചത്. രാവിലെ 6 മണിക്ക് കാസര്‍കോട് ഉപ്പള നയാബസാറിലെ മംഗല്‍പാടി ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മംഗളൂരു ഭാഗത്തുനിന്നും വരികയായിരുന്ന ചരക്ക് ലോറയും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ബീഫാത്തിമയുടെ മകളുടെ പാലക്കാട് മംഗലം ഡാമിനടുത്തുള്ള വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

കുട്ടികള്‍ ഉള്‍പ്പടെ 18 പേര്‍ ജീപ്പിലുണ്ടായിരുന്നു. ഇതില്‍ 13 പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പലരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചരക്ക് ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ടയര്‍പൊട്ടിയതോടെ നിയന്ത്രണം വിട്ട ചരക്ക് ലോറി ജീപ്പിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ‌

TAGS :

Next Story