നടിയെ ആക്രമിച്ച കേസ്; പ്രത്യേക കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഇരയായ നടിയുടെ ഹരജിയിലാണ് വിശദീകരണം തേടിയത്
നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജിമാരുള്ള പ്രത്യേക കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഇരയായ നടിയുടെ ഹരജിയിലാണ് വിശദീകരണം തേടിയത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഇര ഉന്നയിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് ഇര നൽകിയ ഹരജി സെഷൻസ് കോടതി തള്ളിയിരുന്നു' തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം. നേടിയത്. കേസിലെ പ്രതിയായ അഭിഭാഷകൻ രാജു ജോസഫിന്റെ വിടുതൽ ഹരജിയിലും സർക്കാർ വിശദികരണം നൽകണം.പ്രതിയായ സുനിൽ കുമാറിന് നിയമ സഹായം നൽകുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണക്കുന്നുമാണ് രാജു ജോസഫിന്റെ വാദം.
അതേസമയം അന്വേഷണ സംഘത്തിന് നൽകിയ കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട്നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സെഷൻസ് കോടതിയിൽ അപേക്ഷ നൽകിഅപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കും. രേഖകളാവശ്യപെട്ടുള്ള ദിലീപിന്റെ ഹരജിയിൽ ഏതെല്ലാം രേഖകൾ വേണമെന്ന് വ്യക്തത വരുത്താൻ സെഷൻസ് കോടതി ആവശ്യപ്പെട്ടു.കൃത്യമായി പട്ടിക നൽകാതെ കോടതിയെ സമീപിക്കുന്നത് അനാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഏതെല്ലാം രേഖകൾ വേണമെന്ന് വ്യക്തമാക്കാതെ മൂന്നാം തവണയാണ് ഹരജി സെഷൻസ് കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്.
Adjust Story Font
16