വൈദികര്‍ വേട്ടമൃഗങ്ങളെപോലെ പെരുമാറിയെന്ന് ഹൈക്കോടതി
പ്രതികളാക്കപ്പെട്ടവര്‍ ഇരക്ക് മേല്‍ സ്വാധീനമുറപ്പിക്കാന്‍ പറ്റുന്ന വിധം അധികാരമുള്ളവരാണെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്...
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വൈദികര്‍ വേട്ടമൃഗങ്ങളെപോലെ പെരുമാറിയെന്ന് കോടതി, യുവതിക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ കഴിവുള്ളവരാണ് പ്രതികളെന്നും ചൂണ്ടികാട്ടി. മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയാണ് കോടതി വിമര്‍ശനം. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് പ്രതികളുടെ തീരുമാനം.
വൈദികരായ സോണി വര്‍ഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ. ജോര്‍ജ് എന്നിവരുടെ ഹരജികളാണ് സിംഗിള്‍ബെഞ്ച് തള്ളിയത്. കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്തും ഹരജിക്കാര്‍ക്ക്? ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കാനും നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടാനുമുള്ള സാധ്യത വിലയിരുത്തിയുമാണ് കോടതിയുടെ ഉത്തരവ്.
മജിസ്‌ട്രേറ്റ് മുമ്പാകെ യുവതി നല്‍കിയ രഹസ്യമൊഴി തള്ളികളായാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം നല്‍കി 1999 മുതല്‍ ഒന്നാം പ്രതി ലൈംഗിക ചൂഷണം നടത്തിവരുന്നതായാണ് യുവതി മൊഴി. ഒന്നാം പ്രതിയുമായുള്ള ബന്ധം കുമ്പസാരത്തിനിടെ രണ്ടാം പ്രതിയായ പള്ളി വികാരിയോട് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളും 2012 വരെ ചൂഷണം ചെയ്തു. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തിയാണ് മൂന്നാം പ്രതി പീഡിപ്പിച്ചത്.
ദല്‍ഹിയില്‍ നിന്നെത്തിയ കൗണ്‍സലര്‍ കൂടിയായ വൈദികന്റെ പീഡനത്തിനും ഇരയായി. പ്രതികളാക്കപ്പെട്ടവര്‍ ഇരക്ക് മേല്‍ സ്വാധീനമുറപ്പിക്കാന്‍ പറ്റുന്ന വിധം അധികാരമുള്ളവരാണെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
Adjust Story Font
16