Quantcast

ക്വട്ടേഷനെടുത്ത് ഫേസ്ബുക്കിലൂടെ അശ്ലീല പ്രചാരണം; യുവാവ് പിടിയില്‍

വ്യാജ പേജുകൾക്കെതിരെ സൈബർ പൊലീസ് പോസ്റ്റ് ചെയ്ത സന്ദേശം ഷെയര്‍ ചെയ്തതോടെയാണ് അജിതക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    12 July 2018 2:37 PM GMT

ക്വട്ടേഷനെടുത്ത് ഫേസ്ബുക്കിലൂടെ അശ്ലീല പ്രചാരണം; യുവാവ് പിടിയില്‍
X

ക്വട്ടേഷനെടുത്ത് ഫേസ് ബുക്കിലൂടെ അശ്ലീല പ്രചാരണവും സൈബര്‍ ആക്രമണവും നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി മെട്രോയിലെ വനിതാ പൊലീസുകാരിയുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശി സിദ്ദീഖിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാജ ഫേസ്ബുക്ക് പേജുകൾക്കെതിരെ സൈബർ പൊലീസ് പോസ്റ്റ് ചെയ്ത സന്ദേശം ഷെയര്‍ ചെയ്തതോടെയാണ് കൊച്ചി മെട്രോയിലെ പൊലീസുകാരി അജിതക്കെതിരെ സംഘം സൈബര്‍ ആക്രമണം തുടങ്ങിയത്. ഫേസ് ബുക്ക് പേജിൽ അശ്ലീല സന്ദേശങ്ങൾ എഴുതുകയും അജിതയുടെ ചിത്രങ്ങൾ മറ്റ് ചിത്രങ്ങളുമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.

കിംഗ്സ് ഓഫ് ഫൈറ്റഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ സിദ്ദീഖ്. തിരുവനന്തപുരം ആര്യനാട് സ്വദേശിയാണ് ഇയാള്‍. ദുബായിലുള്ള എബി മാത്യു അഡ്മിനായ ഈ ഗ്രൂപ്പിൽ മാത്രം 139 അംഗങ്ങളുണ്ട്. കിംഗേഴ്സ്, അനോനിമസ് കേരള സൈബർ ഹാക്കേഴ്സ് തുടങ്ങിയ നിരവധി പേരുകളിലാണ് സൈബർ ക്വട്ടേഷനുകൾക്കായുള്ള ഫേസ്ബുക്ക് പേജുകളുള്ളത്. കിംഗ്സ് ഓഫ് ഫൈറ്റേഴ്സിലെ അംഗങ്ങൾ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന വിവാദ ഗ്രൂപ്പിലും അംഗങ്ങളാണ്.

ഫേക്ക് ഐ.ഡി ഉപ്രയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കലാണ് ഇവര്‍ ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story