Quantcast

പൊന്നാനിയിലും തിരൂരും കടല്‍ക്ഷോഭം; 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Published:

    13 July 2018 8:35 AM GMT

പൊന്നാനിയിലും തിരൂരും കടല്‍ക്ഷോഭം; 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു
X

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. പലയിടങ്ങളിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെരുമാതുറ മുതലപ്പൊഴിയില്‍ നിന്ന് ആറുപേരാണ് മത്സ്യബന്ധനത്തിന് കടലില്‍ പോയത്. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്ന്ന് ഇവര്‍ പോയ വള്ളം മറിയുകയായിരുന്നു. അഞ്ച് തെങ്ങ് സ്വദേശികളായ വര്‍ഗീസ്, പനീടമ എന്നിവരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട നാലുപേരെയും ആശുപത്രിയില്‍പ്രവേശിപ്പിച്ചു. പൊന്നാനി, തിരൂര്‍ മേഖലയിലും കടല്‍ക്ഷോഭം രൂക്ഷമാണ്. തിരൂര്‍ പടിഞ്ഞാറേക്കരയില്‍ നങ്കൂരമിട്ട 14 ഫൈബര്‍ വള്ളങ്ങളും 35 ചെറു വള്ളങ്ങളും ഒലിച്ചു പോയി. ഒന്‍പത് ഫൈബര്‍ വള്ളങ്ങള്‍ പൂര്‍ണമായും നശിച്ചു. 15 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടുകയാണ്. കുറ്റ്യാടി ചുരത്തിലെ പത്താം വളവില്‍ മണ്ണിടിഞ്ഞു. കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് വിട്ടു. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നഗരങ്ങളില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കനത്ത മഴയിൽ വിമാനം റൺവേയിൽ തെന്നി മാറി. പുലർച്ചെ 2.18 ന് ഇറക്കിയ ഖത്തർ എയർവേയ്സ് വിമാനമാണ് റൺവേയിൽ നിന്നും തെന്നിമാറിയത്. റണ്‍വേയിലെ ദിശാസൂചിക ലൈറ്റ് കാണാത്തതാണ് വിമാനം തെന്നിമാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം . കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതല്‍ 60 കിമീ വരെ വേഗതയില്‍ കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.

TAGS :

Next Story