Quantcast

നീറ്റ ജലാറ്റിന്‍ മലിനീകരണം; കാതികൂടത്ത് ശുദ്ധജലത്തിന്റെ അളവ് കുറയുന്നു

1869 കിണര്‍വെളളത്തില്‍ നടത്തിയ പരിശോധനയില്‍ 144 കിണറുകളിലെ കുടിവെളളത്തിലൊഴികെ ആസിഡിന്റെ അംശം കണ്ടെത്തി. 7.5 ശതമാനം കിണറുകളിലെ വെളളത്തില്‍ മാത്രമാണ് പിഎച്ച് മൂല്യം കൂടിയതായി കണ്ടെത്തിയത്...

MediaOne Logo

Web Desk

  • Published:

    18 July 2018 5:21 AM GMT

നീറ്റ ജലാറ്റിന്‍ മലിനീകരണം; കാതികൂടത്ത് ശുദ്ധജലത്തിന്റെ അളവ് കുറയുന്നു
X

എറണാകുളത്തെ കാതിക്കൂടം നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്ന് പുറത്ത് വിടുന്ന രാസമാലിന്യങ്ങള്‍ പ്രദേശത്തെ ശുദ്ധജലത്തിന്റെ അളവ് കുറയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്. കാതികൂടം ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നീറ്റ ജലാറ്റിന്‍ കമ്പനിയിലേക്ക് ജനകീയ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് സമരസമിതി.

നീറ്റ ജലാറ്റിന് കമ്പനി സ്ഥിതിചെയ്യുന്ന പ്രദേശത്തെ 14 ഇടങ്ങളില്‍ നിന്ന് ശഖരിച്ച കുടിവെളള സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയത്. 1869 കിണര്‍വെളളത്തില്‍ നടത്തിയ പരിശോധനയില്‍ 144 കിണറുകളിലെ കുടിവെളളത്തിലൊഴികെ ആസിഡിന്റെ അംശം കണ്ടെത്തി. 7.5 ശതമാനം കിണറുകളിലെ വെളളത്തില്‍ മാത്രമാണ് പിഎച്ച് മൂല്യം കൂടിയതായി കണ്ടെത്തിയത്.

പിഎച്ച് മൂല്യം കുറഞ്ഞതായി കണ്ടെത്തിയ ഭൂരിഭാഗം കിണറുകളിലെ വെളളമാണ് ജനങ്ങള്‍ കുടിവെളളത്തിനായി ഉപയോഗിക്കുന്നത്. ഇത് മൂലം പ്രദേശത്തെ ജനങ്ങള്‍ക്ക് കാന്‍സര്‍ അടക്കമുളള രോഗങ്ങള്‍ വ്യാപകമായി പിടിപെടുന്നതായി കാതികൂടം ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.

കാതിക്കൂടം നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായ സമരം വീണ്ടും സജീവമാക്കാനൊരുങ്ങുകയാണ് സമരസമിതി. ശനിയാഴ്ച നീറ്റ ജലാറ്റിന്‍ കമ്പനിയിലേക്ക് ജനകീയ മാര്‍ച്ച നടത്തും. ചാലക്കുടി പുഴയിലേക്കുളള രാസമാലിന്യ പൈപ്പ് അടച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം.

TAGS :

Next Story