ഫോര്‍മാലിനും മായവുമില്ല; മത്സ്യഫെഡിന്‍റെ ഔട്ട്ലെറ്റുകളില്‍ വില്‍പന തകൃതി
വിശ്വസിച്ച് മത്സ്യം വാങ്ങാമെന്നത് തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മത്സ്യത്തിനു പുറമേ മത്സ്യം കൊണ്ടുണ്ടാക്കിയ അച്ചാറുള്‍പ്പെടെയുള്ള വിഭവങ്ങളും ഇവിടെ ലഭിക്കും.
ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിന്‍റെ വരവ് സംസ്ഥാനത്ത് വ്യാപകമാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാവുകയാണ് മത്സ്യഫെഡിന്‍റെ കച്ചവട സ്റ്റാളുകള്‍. പൊതു മാര്‍ക്കറ്റിലെ അതേ വിലയില്‍ ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനാല്‍ മത്സ്യഫെഡിന്‍റെ സ്റ്റാളുകള്‍ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും നേരിട്ടു വാങ്ങുന്ന മത്സ്യമാണ് ഇവിടെ വില്‍പനക്കെത്തിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മാരക രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം കേരളത്തിലേക്ക് ഒഴുകുമ്പോള്‍ തിരക്കേറുന്നത് സര്‍ക്കാര്‍ സ്ഥാപനമായ മത്സ്യഫെഡിന്‍റെ ഔട്ട്ലെറ്റുകളിലാണ്. രാവിലെയും ഉച്ചക്കും മത്സ്യത്തൊഴിലാളികളില്‍ നിന്നും നേരിട്ട് മത്സ്യം വാങ്ങിയാണ് വില്‍പ്പന. ഇടനിലക്കാരില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലാഭം. ഒരു ദിവസത്തിനുള്ളില്‍ മത്സ്യം വിറ്റുപോയില്ലെങ്കില്‍ അത് ഫ്രീസറിലേക്ക് മാറ്റുന്ന പതിവ് ഇവിടില്ല.
വിശ്വസിച്ച് മത്സ്യം വാങ്ങാമെന്നത് തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മത്സ്യത്തിനു പുറമേ മത്സ്യം കൊണ്ടുണ്ടാക്കിയ അച്ചാറുള്‍പ്പെടെയുള്ള വിഭവങ്ങളും ഇവിടെ ലഭിക്കും. ട്രോളിംഗ് നിരോധന കാലമാണെങ്കിലും കോഴിക്കോടെ ഔട്ട്ലെറ്റില്‍ ശരാശരി അമ്പതിനായിരം രൂപയുടെ കച്ചവടം പ്രതിദിനം നടക്കുന്നുണ്ട്.
Adjust Story Font
16