Quantcast

നഗരത്തിലെ ബ്ലോക്ക് അറിയാം; കയ്യിലെ മൊബൈലില്‍

ഗതാഗതക്കുരുക്കുകള്‍, പ്രകടനങ്ങള്‍ മൂലമുണ്ടാകുന്ന വഴി തിരിച്ചു വിടല്‍, വലിയ അപകടങ്ങള്‍, നഗരത്തിലെത്തുന്നതിനു മുമ്പേ ഇതിന്റെയെല്ലാം വിവരം ക്യൂ കോപ്പി എന്ന സൌജന്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അറിയാം.

MediaOne Logo

Web Desk

  • Published:

    24 July 2018 6:07 AM GMT

നഗരത്തിലെ ബ്ലോക്ക് അറിയാം; കയ്യിലെ മൊബൈലില്‍
X

കോഴിക്കോട് നഗരത്തില്‍ ഗതാഗതകുരുക്കുണ്ടോ, എവിടെയങ്കിലും അപകടം നടന്നിട്ടുണ്ടോ, നഗരത്തിലെത്തുന്നതിന് മുമ്പ് ഇതറിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടില്ലേ പലപ്പോഴും. ഇനി ഈ വിവരങ്ങള്‍ നിങ്ങളുടെ കൈവിരല്‍ തുമ്പിലുണ്ട്. മൊബൈല്‍ ഫോണില്‍ ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്താല്‍ മാത്രം മതി.

കോഴിക്കോട് നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകള്‍, പ്രകടനങ്ങള്‍ മൂലമുണ്ടാകുന്ന വഴി തിരിച്ചു വിടല്‍, വലിയ അപകടങ്ങള്‍, നഗരത്തിലെത്തുന്നതിനു മുമ്പേ ഇതിന്റെയെല്ലാം വിവരം ക്യൂ കോപ്പി എന്ന സൌജന്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അറിയാം. കോഴിക്കോട് സിറ്റി പോലീസാണ് പദ്ധതിക്കു പിന്നില്‍.

സിറ്റി ട്രാഫിക് പോലീസിന്‍റെ ഫേസ്‍ബുക്ക് പേജിലും ഗതാഗതക്കുരുക്കുകള്‍ സംബന്ധിച്ച വിവരം ലഭിക്കും. ഗതാഗത തടസം ഒഴിവാക്കാന്‍ ഏതു വഴി തിരഞ്ഞെടുക്കണമെന്നതു മുതല്‍ അപകടങ്ങളുടെ ചിത്രങ്ങളടക്കം ഫേസ് ബുക്ക് പേജില്‍ അറിയിപ്പ് നല്‍കും.ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി ട്രോളുകളും റെഡി. പോലീസുകാരുടെ ഇരുപതംഗ സംഘമാണ് ഇതിനായി അധ്വാനിക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പും ക്യൂ കോപ്പി ആപ് ഉപയോഗിക്കുന്നുണ്ട്.

TAGS :

Next Story