Quantcast

ബന്ദിപ്പൂര്‍ രാത്രിയാത്ര: പിണറായി വിജയനുമായി ഒരാഴ്ച്ചക്കകം ചര്‍ച്ചയെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി

നിരോധനത്തിന് അനുകൂലമായി കടുവ സംരക്ഷണ അതോറിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹമെന്നും കുമാരസ്വാമി ആലപ്പുഴയില്‍ പറഞ്ഞു...

MediaOne Logo

subin balan

  • Published:

    28 July 2018 12:09 PM GMT

ബന്ദിപ്പൂര്‍ രാത്രിയാത്ര: പിണറായി വിജയനുമായി ഒരാഴ്ച്ചക്കകം ചര്‍ച്ചയെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി
X

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനത്തില്‍ കേരള മുഖ്യമന്ത്രിയുമായി ഒരാഴ്ചക്കകം ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. നിരോധനത്തിന് അനുകൂലമായി കടുവ സംരക്ഷണ അതോറിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹമെന്നും കുമാരസ്വാമി ആലപ്പുഴയില്‍ പറഞ്ഞു.

ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനകാര്യത്തില്‍ സുപ്രിം കോടതിയില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ശ്രമിക്കുന്നുണ്ട്. രാത്രികാലയാത്ര നിരോധനം പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും കേരളം പിന്‍മാറും. കേരള, കര്‍ണാടക സര്‍ക്കാരുകളുടെ പൊതുഗതാഗത സര്‍വീസുകള്‍ മാത്രം രാത്രികാലങ്ങളില്‍ കടത്തിവിടുന്ന രീതിയിലുള്ള ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കാനാണ് കേരളത്തിന്റെ ആലോചന.

ये भी पà¥�ें- ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് ശശീന്ദ്രന്‍

ये भी पà¥�ें- ബംഗ്‍ളൂരുവിലേക്ക് ബന്ദിപ്പൂര്‍ വനത്തിലൂടെ കോഴിക്കോട് നിന്നുള്ള രാത്രി സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി റദ്ദാക്കി

ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേരളം ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

രാത്രിയാത്രക്കെതിരെ ശക്തമായ നിലപാട് കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നു. മൈസൂരുവില്‍ നിന്നുള്ള രാത്രി യാത്രക്ക് സമാന്തര പാത ഉപയോഗിക്കണമെന്നും നിലവിലെ രാത്രിയാത്രാ നിരോധനം തുടരണമെന്നുമാണ് അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വനപാതയില്‍ കൂടി രാത്രിയില്‍ വാഹനങ്ങള്‍ പോകുന്നത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നുവെന്നും മൃഗങ്ങള്‍ വാഹനങ്ങളിടിച്ച് ചത്തുപോകുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

TAGS :

Next Story