Quantcast

വെള്ളം കുറഞ്ഞു തുടങ്ങുന്നു; പകർച്ചവ്യാധി ആശങ്കയിൽ കുട്ടനാട്

ആരോഗ്യമന്ത്രി ഇന്ന് ആലപ്പുഴയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

MediaOne Logo

khasida kalam

  • Published:

    2 Aug 2018 3:16 AM GMT

വെള്ളം കുറഞ്ഞു തുടങ്ങുന്നു; പകർച്ചവ്യാധി ആശങ്കയിൽ കുട്ടനാട്
X

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടില്‍ പലയിടങ്ങളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. വെള്ളം ഇറങ്ങി ഒഴുക്ക് നിലച്ച് കെട്ടി നില്‍ക്കുന്നതോടെ ജലജന്യ രോഗങ്ങളും വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെയാണ് പകര്‍ച്ച വ്യാധികള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ തുടങ്ങിയത്. കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെങ്കിലും എടത്വാ, തകഴി, കാവാലം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം താഴ്ന്ന് ജനങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാവുന്ന സ്ഥിതിയായിട്ടുണ്ട് . വെള്ളം താഴ്ന്ന് ഒഴുക്ക് നിലക്കുകയും ബാക്കിയുള്ളിടത്ത് ജനങ്ങള്‍ക്ക് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കഴിയുകയും സഞ്ചരിക്കുകയും ചെയ്യേണ്ടി വരുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

കുട്ടനാട്ടുകാര്‍ മാത്രമല്ല, അവിടം സന്ദര്‍ശിക്കുന്നവരും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വെള്ളം വറ്റിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അങ്ങേയറ്റം ശക്തമാക്കണമെന്ന് എല്ലാ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആരോഗ്യമന്ത്രി ഇന്ന് ആലപ്പുഴയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് ആലപ്പുഴയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ജില്ലാ മെഡിക്കൽ ഓഫീസിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുക. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കലക്ടറേറ്റിൽ വിളിച്ചു ചേർത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലും ആരോഗ്യ മന്ത്രി പങ്കെടുക്കും

ആലപ്പുഴ ജില്ലയിൽ യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ച തീരദേശ ഹർത്താൽ ആരംഭിച്ചു

ആലപ്പുഴ ജില്ലയിൽ യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ച തീരദേശ ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഹർത്താൽ. തീരസംരക്ഷണത്തിനായി കടൽഭിത്തി കെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. തീരമേഖലയൊഴികെ ജില്ലയുടെ മറ്റു പ്രദേശങ്ങളെ ഹർത്താൽ ബാധിക്കില്ല.

TAGS :

Next Story