ഷട്ടറുകൾ തുറന്നതോടെ മലമ്പുഴ അതിസുന്ദരിയായി; കാണാന്‍ സന്ദര്‍ശകപ്രവാഹം
ഡാമും ഉദ്യാനവും ജലനിരപ്പുമെല്ലാമാണ് ഇവിടുത്തെ പുതിയ ദൃശ്യഭംഗി. ഇടവിട്ട് പെയ്യുന്ന മഴയും കാഴ്ചക്കാർക്ക് മികച്ച അനുഭവമാകുകയാണ്. ജൂലൈയിൽ മാത്രം പത്ത് ലക്ഷത്തിലധികം പേർ ഡാം കാണാനെത്തിയെന്നാണ് കണക്ക്.
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ഡാം കാണാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. നാലു വർഷത്തിനു ശേഷം ഷട്ടറുകൾ തുറന്നതോടെ ജലപ്രവാഹം കാണാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത് കാണാൻ ഇന്നലെ ആറായിരത്തിലധികം പേരാണ് എത്തിയത്.
നീണ്ട ഇടവേളക്ക് ശേഷം മലമ്പുഴ അതിമനോഹരിയായി മാറി. ഡാമും ഉദ്യാനവും ജലനിരപ്പുമെല്ലാമാണ് ഇവിടുത്തെ പുതിയ ദൃശ്യഭംഗി. ഇടവിട്ട് പെയ്യുന്ന മഴയും കാഴ്ചക്കാർക്ക് മികച്ച അനുഭവമാകുകയാണ്. ജൂലൈ മാസത്തിൽ മാത്രം പത്ത് ലക്ഷത്തിലധികം പേർ ഡാം കാണാനെത്തിയെന്നാണ് കണക്ക്. പ്രവേശന ഫീസിനത്തിൽ രണ്ടര ലക്ഷം രൂപ വരെ ഒരു ദിവസം മാത്രം കിട്ടി. 25 രൂപയാണ് പ്രവേശന ഫീസ്.
ഇന്നലെ ഡാമിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ 6319 പേരാണ് സന്ദർശിക്കാനെത്തിയത്. ഇന്നലെ മാത്രം കിട്ടിയ വരുമാനം 1,86,110 രൂപ. മഴക്കാലം കഴിയുന്നതുവരെ സഞ്ചാരികളുടെ പ്രവാഹം തുടർന്നേക്കും. ഡാമിലെ നിലവിലുള്ള ജലനിരപ്പ് 114.88 മീറ്ററിൽ നിന്ന് 114.78 ആയി 10 സെന്റിമീറ്റർ കുറയുന്നത് വരെ ഷട്ടറുകൾ തുറന്നു വെക്കാനാണ് അധികൃതരുടെ തീരുമാനം.
Adjust Story Font
16