Quantcast

ഒറ്റദിവസത്തെ പരിശോധനയില്‍ പാലക്കാട് കണ്ടെത്തിയത് കാലപ്പഴക്കമുള്ള 181 കെട്ടിടങ്ങള്‍

പാലക്കാട് മൂന്ന്നില കെട്ടിടം തകർന്നുവീണ പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. ആരോഗ്യം, എഞ്ചിനീയറിംഗ്, റവന്യൂ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഓരോ ഉദ്യോഗസ്ഥൻ വീതമടങ്ങുന്ന നാല് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.

MediaOne Logo

Web Desk

  • Published:

    4 Aug 2018 4:58 AM GMT

ഒറ്റദിവസത്തെ പരിശോധനയില്‍ പാലക്കാട് കണ്ടെത്തിയത് കാലപ്പഴക്കമുള്ള 181 കെട്ടിടങ്ങള്‍
X

പാലക്കാട് മൂന്ന് നില കെട്ടിടം തകർന്നു വീണ പശ്ചാത്തലത്തിൽ പാലക്കാട് നഗരത്തിൽ നടത്തിയ പരിശോധനയിൽ 181 കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ കണ്ടെത്തി. ഈ കെട്ടിടങ്ങൾക്ക് നഗരസഭ ഉടൻ നോട്ടീസ് നൽകും. ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും കലക്ടർ നിർദ്ദേശം നൽകി.

ഒറ്റ ദിവസം നടത്തിയ പരിശോധനയിലാണ് കാലപ്പഴക്കം ചെന്നതും ബലക്ഷയം സംഭവിച്ചതുമായ 181 കെട്ടിടങ്ങൾ കണ്ടെത്തിയത്. മുനിസിപ്പൽ ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് എന്നിവയും ഇതിൽ ഉൾപ്പെടും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ വാടകക്കാരോട് അടിയന്തരമായി ഒഴിയാൻ നഗരസഭ ആവശ്യപ്പെടും. പകരം സംവിധാനം ഒരുക്കുന്നതു സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കും. ആരോഗ്യം, എഞ്ചിനീയറിംഗ്, റവന്യൂ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഓരോ ഉദ്യോഗസ്ഥൻ വീതമടങ്ങുന്ന നാല് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.

ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. എയ്ഡഡ് സർക്കാർ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന എല്ലാ വർഷവും നടത്തണം. മേയ് മാസത്തിനകം അറ്റകുറ്റപണി പൂർത്തിയായില്ലെങ്കിൽ പ്രവർത്തനാനുമതി നിഷേധിക്കുമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.

TAGS :

Next Story