കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഉത്തരവിറങ്ങി
കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനും അംഗീകാരം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് കമ്പനികള്‍ അന്താരാഷ്ട്ര സർവീസ് നടത്തും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. വ്യോമയാന മന്ത്രി സുരേഷ് പ്രഭു ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം മുതൽ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസും പുനരാരംഭിക്കും. കണ്ണൂർ വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും ഒക്ടോബർ ഒന്നിനകം ലഭിക്കും.
കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾക്കാണ് കേന്ദ്രാനുമതിയായത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം കരിപ്പൂർ വിമാനത്താളവളത്തിൽ നിർത്തിവച്ചിരുന്ന വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാന്‍ അനുമതിയായെന്ന് വാര്‍ത്ത മീഡിയാവണ്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇന്ന് കേന്ദ്ര മനത്രി മാര്‍ തന്നെ അക്കാര്യം സ്ഥീരികിച്ചു. സൌദി എയര്‍ലൈന്‍സിന്‍റെ വലി വിമാനങ്ങള്‍ ഇതിനകം പരീക്ഷണ പറക്കല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈമാസം അവസാനത്തോടെ ഇതു സംബന്ധിച്ച സുരക്ഷാ നടപടികൾ പൂർത്തിയാകും. അതിന് ശേഷം എപ്പോൾ വേണമെങ്കിലും സൗദി എയർ ലൈൻസിന് സർവീസ് തുടങ്ങാമെന്നും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പറഞ്ഞു.
ഇതോടെ കോഴിക്കോട് വിമാനത്താവളം അടുത്ത വർഷം മുതൽ വീണ്ടും ഹജ്ജ് പുറപ്പെടൽ കേന്ദ്രമാകും. കണ്ണൂർ വിമാനത്താവളത്തിനുള്ള കേന്ദ്രാനുമതികൾ ഒക്ടോബർ ഒന്നികം ലഭ്യമാക്കും. വിമാനത്താവളത്തിൽ നിന്ന് അബുദാബി, ദമ്മാം, ദോഹ എന്നിവിടങ്ങളിലേക്ക് നിന്നും സർവീസ് ഉണ്ടാകും. ഇന്‍റിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ കന്പനികള്‌ക്ക് ഇത് സംബന്ധിച്ച അനുമതി നല്‍കി. കേരളത്തിലടക്കം സീപ്ളെയിൻ സർവീസ് നടത്തുന്നതിനുള്ള ചട്ടങ്ങൾ തയ്യാറായി. അപേക്ഷകർക്ക് ഡി.ജി.സി.എയെ സമീപിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.
Adjust Story Font
16