കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരും കണ്ടക്ടറും മരിച്ചു
11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്.ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്
കൊല്ലം കൊട്ടിയത്ത് കെ.എസ്.ആർ.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരും കണ്ടക്ടറും മരിച്ചു. 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്.ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കൊല്ലം കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപം ദേശീയ പാതയിൽ രാവിലെ ആറ് മുപ്പതോടെയാണ് അപകടം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കൊല്ലം ചാമക്കാലയിലേക്ക് ചരക്കുമായി വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോ ഡ്രൈവർ അബ്ദുൽ അസീസ് കണ്ടക്ടർ കോഴിക്കോട് സ്വദേശി സുഭാഷ് ടി.പി, ചരക്ക് ലോറി ഡ്രൈവർ ചെങ്കോട്ട സ്വദേശി ഗണേശൻ എന്നിവർ മരിച്ചു. ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സിനും പൊലീസിനുമൊപ്പം നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.
ഇന്ന് ഇത്തിക്കര നടന്ന അപകടം cctv ദൃശ്യം
Posted by Rahul R Chathannoor on Sunday, August 12, 2018
Adjust Story Font
16