വീടിന്റെ മേല്‍ക്കൂര കെ.എസ്.ഇ.ബിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണോ? വൈദ്യുതി സൌജന്യമായി സ്വന്തമാക്കാം
കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പ്രാഥമിക ചെലവ് കെ.എസ്.ഇ.ബി തന്നെ വഹിക്കും.
സൌരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ സൌര പദ്ധതിയുമായി കെ.എസ്.ഇ.ബി. മൂന്ന് വർഷത്തിനകം വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ 1000 മെഗാവാട്ട് വൈദ്യുതി സൗര പദ്ധതികളിൽ നിന്ന് ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. 2021-22 ഓടെ 500 മെഗാവാട്ട് വൈദ്യുതി മേല്‍ക്കൂരകളില്‍ (റൂഫ് ടോപ്പ്) സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉല്‍പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബിയുടെ പദ്ധതി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പ്രാഥമിക ചെലവ് കെ.എസ്.ഇ.ബി തന്നെ വഹിക്കും.
റൂഫ് ടോപ്പ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്..
ഗാര്‍ഹിക, കാര്‍ഷിക മേഖല- 150 മെഗാവാട്ട്
സര്‍ക്കാര്‍ കെട്ടിടങ്ങള്‍- 100 മെഗാവാട്ട്
ഗാര്‍ഹികേതര, സര്‍ക്കാരിതര കെട്ടിടങ്ങള്‍- 250 മെഗാവാട്ട്
പദ്ധതി യാഥാര്‍ഥ്യമാക്കല്‍..
രജിസ്ട്രേഷനും പ്രാഥമിക സര്‍വ്വെയും- ഈ വര്‍ഷം ജൂണ്‍ മുതല്‍ ആഗസ്ത് വരെ
വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കല്‍- ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ
സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കല്‍- 2019 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെ
രണ്ട് തരം പദ്ധതികള്‍
1) കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പ്രാഥമിക ചെലവ് കെ.എസ്.ഇ.ബി തന്നെ വഹിക്കും. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സൗജന്യമായി കെട്ടിട ഉടമയ്ക്ക് നല്‍കും. ഉല്‍പാദിപ്പിക്കുന്ന ആകെ വൈദ്യുതി 25 വര്‍ഷത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിട ഉടമയ്ക്ക് നല്‍കും.
2) ഉപഭോക്താവിന്‍റെ ചെലവില്‍ കെ.എസ്.ഇ.ബി സോളാര്‍ പ്ലാന്‍റ് കെട്ടിടത്തിന് മുകളില്‍ സ്ഥാപിക്കും. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ കെ.എസ്.ഇ.ബി വാങ്ങും. അല്ലെങ്കില്‍ ഉപഭോക്താവിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സ്വയം ഉപയോഗിക്കാം.
Adjust Story Font
16