Quantcast

മഴക്കെടുതി;സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി  

MediaOne Logo

Rishad

  • Published:

    16 Aug 2018 2:19 PM GMT

മഴക്കെടുതി;സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി  
X

മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തിൽ ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐ, ജി മനോജ് എബ്രഹാം അറിയിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തെ വൈദ്യുതി വിതരണം മുടങ്ങുമെന്ന പ്രചാരണവും ശക്തമായിരുന്നു. വെള്ളപ്പൊക്കം മൂലം അപകടമൊഴിവാക്കാന്‍ ഏകേദശം 4000ത്തോളം ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചതായി ഇവര്‍ അറിയിക്കുന്നുണ്ട്. അതേസമയം വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്നത്തിലാണ് ജീവനക്കാരെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

TAGS :

Next Story