Quantcast

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെത്തി 

കൂടുതല്‍ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ഉടന്‍ എത്തിക്കും. 

MediaOne Logo

Web Desk

  • Published:

    16 Aug 2018 10:26 AM GMT

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെത്തി 
X

മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെത്തി. മിലിട്ടറി എന്‍ജീനിയറിങ് വിഭാഗത്തില്‍ നിന്നുള്ളവരാണ് എത്തിയത്. ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമുള്ള പത്തനംതിട്ട, ആലപ്പുഴ മേഖലയിലാണ് ഇവരുടെ സേവനം. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ആധുനിക സജ്ജീകരണങ്ങളുമായാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. സംഘങ്ങളായി തിരിഞ്ഞ് ഇവര്‍ മേഖലയിലെത്തും.

കൂടുതല്‍ സൈന്യവും ഹെലികോപ്ടറുകളും വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ഉടന്‍ എത്തിക്കും. അതേസമയം പത്തനംതിട്ടയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള രക്ഷാദൗത്യം തുടരുകയാണ്. വ്യോമ-നാവിക സേന വിഭാഗങ്ങളാണ് ഇവിടെ രക്ഷാദൗത്യം നടത്തുന്നത്. കുടുങ്ങിക്കിടന്ന പതിനൊന്ന് പേരെ വ്യോമമാര്‍ഗം വര്‍ക്കലയില്‍ എത്തിച്ചു. ഇവിടെ മഴ അല്‍പം കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി.രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

TAGS :

Next Story