എന്റെ സ്ഥാപനം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി, ദൈവം ആയുസും ആരോഗ്യവും തന്നാൽ ശക്തമായി ഞാൻ തിരിച്ചു വരും; പ്രചോദനമായി ഒരു കുറിപ്പ്
വീടും, ഭൂമിയും, കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ട എന്റെ സഹോദരൻമാർ ഒരിക്കലും നിരാശപ്പെടരുത് .. ഒരിക്കലും ആത്മഹത്യ പ്രവണതയിൽ’പ്പെടരുതെന്നും ജോഷിയുടെ കുറിപ്പില്‍ പറയുന്നു
പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ടവരുടെ വേദനകള്‍ നാം അനുനിമിഷം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരായുഷ്കാലത്തെ സമ്പാദ്യമാണ് ഒറ്റ മഴയില്‍ ഒലിച്ചുപോയത്. ജീവന്‍ മാത്രം രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ എങ്ങിനെ ജീവിതം തിരിച്ചുപിടിക്കും എന്ന ചിന്തയിലാണ്. മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പ്രചോദനമാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്. മഴയില്‍ തന്റെ സ്ഥാപനം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും എന്നാല്‍ ദൈവം ആയുസും ആരോഗ്യവും തന്നാല്‍ ശക്തമായി തിരിച്ചുവരുമെന്നും കുറിപ്പില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ജോഷി അറയ്ക്കലിന്റെതാണ് ഈ കുറിപ്പ്.
കോതമംഗലത്ത് ഗള്‍ഫ് ബസാര്‍ എന്ന ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ജോഷിയുടെ ഉടമസ്ഥതയിലുള്ളതാണ്. മഴ കനത്തപ്പോള്‍ കോതമംഗലം ടൌണും പരിസരപ്രദേശങ്ങളും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അതോടൊപ്പം ജോഷിയുടെ ഷോപ്പും വെള്ളത്തിനടിയിലായി. വീടും, ഭൂമിയും, കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ട എന്റെ സഹോദരൻമാർ ഒരിക്കലും നിരാശപ്പെടരുത് .. ഒരിക്കലും ആത്മഹത്യ പ്രവണതയിൽ'പ്പെടരുതെന്നും ജോഷിയുടെ കുറിപ്പില്‍ പറയുന്നു.
ജോഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോതമംഗലം നഗരത്തിലുള്ള എന്റെ ഗൾഫ് ബസാർ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് എന്ന സ്ഥാപനം പൂർണ്ണമായും വെള്ളത്തിനടിയിലായി.... വലിയ സാമ്പത്തിക നഷ്ടം എനിക്കുണ്ടായി... എന്നാൽ എന്റെ ജീവൻ എന്റെ ദൈവം എനിക്ക് തിരികെ തന്നു .... ദൈവം അനുഗ്രഹിച്ച് ആയസ്സും ആരോഗ്യവും എനിക്ക് തന്നാൽ ഇനിയും ശക്തമായി ഞാൻ തിരിച്ചു വരും ....വീടും, ഭൂമിയും, കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ട എന്റെ സഹോദരൻമാർ ഒരിക്കലും നിരാശപ്പെടരുത് .. ഒരിക്കലും ആത്മഹത്യ പ്രവണതയിൽ'പ്പെടരുത് നിങ്ങളുടെ ദൈവം നിങ്ങൾക്കായി ഇനിയും കരുണ കാണിക്കും... നിരന്തരം പ്രാർത്ഥിക്കുക....
കോതമംഗലം നഗരത്തിലുള്ള എന്റെ ഗൾഫ് ബസാർ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് എന്ന സ്ഥാപനം പൂർണ്ണമായും വെള്ളത്തിനടിയിലായി.... വലിയ...
Posted by Joshi Arackal on Friday, August 17, 2018
Adjust Story Font
16