നവകേരള നിർമ്മാണം ജനകീയ പങ്കാളിത്തത്തോടെ വേണം: മാധവ് ഗാഡ്ഗില്‍
ഡാം തുറന്ന് വിട്ടത് അശാസ്ത്രീയമാണോയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകള്‍ വേണമെന്നും കാലാവസ്ഥ പ്രവചനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കൂടുതൽ സുതാര്യമാകണമെന്നും അദ്ദേഹം
പ്രളയത്തെ തുടർന്നുള്ള നവകേരള നിർമ്മാണം ജനകീയ പങ്കാളിത്തതോടെ ആകണമെന്ന് മാധവ് ഗാഡ്ഗില്‍. ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും മാത്രമടങ്ങുന്ന സമിതിയിൽ സാധാരണക്കാരുടെ പങ്കാളിത്തവും ഉറപ്പാക്കണം. ഡാം തുറന്ന് വിട്ടത് അശാസ്ത്രീയമാണോയെന്ന് കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും ഗാഡ്ഗിൽ കൊച്ചിയിൽ പറഞ്ഞു.
പ്രളയാനന്തരം നവകേരള നിർമ്മാണം നടപ്പാക്കാനുദ്ദേശിക്കുന്ന സംസ്ഥാന സർക്കാർ ഉറപ്പാക്കേണ്ടത് പ്രാദേശിക പങ്കാളിത്തമെന്നായിരുന്നു മാധവ് ഗാഡ്ഗിൽ നിലപാട് പറഞ്ഞത്. ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പതിവ് ശൈലി ഉപേക്ഷിക്കണം. പ്രാദേശികമായ ആശങ്ങൾ ഉയർന്ന് വരണം പ്രൊഫ. മാധവ ഗാഡ്ഗിൽ പറഞ്ഞു.
ഡാം മാനേജ്മെന്‍റ് പരാജയമായിരുന്നോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. കാലാവസ്ഥ പ്രവചനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കൂടുതൽ സുതാര്യമാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് കേരള ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രൊഫ.മാധവ് ഗാഡ്ഗിൽ.
Adjust Story Font
16