പിണറായി പരമ്പര കൊലപാതകം: തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും

പിണറായി പരമ്പര കൊലപാതകം: തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും

കൊലപാതകങ്ങളില്‍ സൌമ്യയെ സഹായിച്ച ചിലര്‍ ഇപ്പോഴും പുറത്തുണ്ടെന്നും, സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട് ദുരൂഹമാണന്നും ഇവര്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    5 Sep 2018 2:39 AM

പിണറായി പരമ്പര കൊലപാതകം: തുടരന്വേഷണം ആവശ്യപ്പെട്ട്  ബന്ധുക്കളും നാട്ടുകാരും
X

പിണറായിയിലെ ദുരൂഹ മരണ പരമ്പര: മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

കണ്ണൂര്‍ പിണറായി പരമ്പര കൊലപാതക കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലന്നും കൊലപാതകങ്ങളില്‍ സൌമ്യക്ക് സഹായം നല്‍കിയവരെ കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പിണറായി പടന്നക്കരയിലെ സൌമ്യയുടെ വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കൊലപാതക കേസുകളുടെ അന്വേഷണത്തിലും, സൌമ്യയുടെ ജയിലിലെ ആത്മഹത്യയിലും ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചത്. കൊലപാതകങ്ങളില്‍ സൌമ്യയെ സഹായിച്ച ചിലര്‍ ഇപ്പോഴും പുറത്തുണ്ടെന്നും, സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട് ദുരൂഹമാണന്നും ഇവര്‍ പറഞ്ഞു. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല. തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.

ഇതിനിടെ പിണറായി പരമ്പര കൊലപാതക കേസില്‍ സൌമ്യ മാത്രമാണ് പ്രതിയെന്ന് കാട്ടി പോലീസ് സമര്പ്പി ച്ച കുറ്റ പത്രം ഇന്നലെ കോടതി മടക്കി.കുറ്റ പത്രത്തില്‍ പ്രഥമ ദൃഷ്ട്യാ ന്യൂനതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി

TAGS :

Next Story