Quantcast

സോഷ്യല്‍ മീഡിയ കുറിപ്പിന്റെ പേരില്‍ അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരെ നടപടി; പ്രതിഷേധം ശക്തം 

ഗവേഷണ വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച അധ്യാപകനെ കഴിഞ്ഞ ദിവസം ചുമതലയില്‍ നിന്നും നീക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    10 Sep 2018 1:58 AM GMT

സോഷ്യല്‍ മീഡിയ കുറിപ്പിന്റെ പേരില്‍ അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരെ നടപടി; പ്രതിഷേധം ശക്തം 
X

സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരെ നടപടി എടുത്തതില്‍ വ്യാപക പ്രതിഷേധം. കേന്ദ്രസര്‍വ്വകലാശാല മേധാവികള്‍ക്ക് ഏകാധിപത്യ നിലപാടുകളാണെന്ന പരാതി വ്യാപകമാകുകയാണ്. സര്‍വകലാശാലയിലെ വിഷയങ്ങളില്‍ ഇടപെടുന്നതിലും പ്രതികരിക്കുന്നതിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.

കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിഷയങ്ങളില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഗവേഷണ വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച അധ്യാപകനെ കഴിഞ്ഞ ദിവസം ചുമതലയില്‍ നിന്നും നീക്കിയിരുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഡോ. പ്രസാദ് പന്ന്യനെ ഇംഗ്ലീഷ് ആന്‍ഡ് കംപാരീറ്റീവ് ലിറ്ററേച്ചര്‍ വിഭാഗത്തിന്റെ ചുമതലയില്‍ നിന്നാണ് നീക്കിയത്.

Ganthoti Nagaraju, one of our senior research scholars ( Dept of Linguistics, Central University of Kerala) and Dalit...

Posted by Prasad Pannian on Friday, August 10, 2018

കേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സലറെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞുവെന്നാരോപിച്ച് രണ്ട് ദിവസം മുന്‍പ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അഖിലിനെ പുറത്താക്കിയിരുന്നു. അഖിലിനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.‌

TAGS :

Next Story