Quantcast

ഇന്ധന വിലവർധനക്ക് പരിഹാരമെന്ത്? ഉത്തരം ബി.ജെ.പി തന്നെ പറഞ്ഞു തരും 

MediaOne Logo

Web Desk

  • Published:

    10 Sep 2018 3:17 PM GMT

ഇന്ധന വിലവർധനക്ക് പരിഹാരമെന്ത്? ഉത്തരം ബി.ജെ.പി തന്നെ പറഞ്ഞു തരും 
X

കുത്തനെ ഉയരുന്ന ഇന്ധന വിലക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കെ ബി.ജെ.പിക്ക് തലവേദനയായി പഴയ ഫേസ്ബുക് പോസ്റ്റ്. യു.പി.എ ഭരണകാലത്ത് ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ നൽകിയ പോസ്റ്റാണ് ബി.ജെ.പിയെ തിരിഞ്ഞുകുത്തുന്നത്.

"അടിക്കടി കൂടുന്ന പെട്രോൾ വില. ഈ ദുർഗ്ഗതിക്കൊരു പരിഹാരം നമുക്ക് തന്നെ കണ്ടെത്താനുള്ള സുവർണാവസരമാണ് തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂർവ്വം വിനിയോഗിക്കുക" എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 2014 ൽ ഫേസ്ബുക്കിൽ നൽകിയ പോസ്റ്റാണിത്.

അടിക്കടി കൂടുന്ന പെട്രോൾ വില. ഈ ദുർഗ്ഗതിക്കൊരു പരിഹാരം നമുക്ക് തന്നെ കണ്ടെത്താനുള്ള സുവർണാവസരമാണ് തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂർവ്വം വിനിയോഗിക്കുക. http://goo.gl/34Ekmr

Posted by BJP Keralam on Tuesday, March 18, 2014

മൻമോഹൻ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ കേന്ദ്രം ഭരിക്കുന്ന സമയത്ത് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി ഇന്ധന വിലവർധനക്കെതിരെ ശക്തമായ സമര പരിപാടികളായിരുന്നു ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്. 2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു ഇന്ധന വില കുറയ്ക്കുമെന്ന്.

എന്നാൽ, അധികാരത്തിൽ വന്ന് നാലു വര്ഷം കഴിഞ്ഞിട്ടും ഇന്ധന വിലയിൽ കുറവുണ്ടാക്കാൻ ബി.ജെ.പി സർക്കാറിനായില്ല. രാജ്യത്ത് ഇന്ധന വില ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ധന വിലവർധനവിനെതിരെ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച ഭാരത് ബന്ദിനിടെ ഇന്നും ഇന്ധനത്തിന് വിലകൂട്ടി.

TAGS :

Next Story