Quantcast

ഫ്രാങ്കോ മുളക്കലിനെതിരായ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. 

MediaOne Logo

Web Desk

  • Published:

    26 Sep 2018 5:51 AM GMT

ഫ്രാങ്കോ മുളക്കലിനെതിരായ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്
X

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും ഉള്‍പ്പടെയുള്ളവയാണ് കോട്ടയം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാല്‍സംഗ കേസ് അന്വേഷിക്കുന്ന വൈക്കം ഡി.വൈ.എസ്പിയ്ക്ക് മറ്റ് കേസുകൾ തീർക്കാനുണ്ടെന്നാണ് വിശദീകരണം.

നിലവിൽ അനുബന്ധ കേസുകളിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. പ്രധാന കേസിൽ ജലന്ധറിലടക്കം പോയി അന്വേഷണ സംഘത്തിന് വീണ്ടും തെളിവ് ശേഖരണം നടത്തേണ്ടത്തുണ്ട്. സമാന്തരമായി അനുബന്ധ കേസുകൾ പൂർത്തിയാക്കിയാൽ മാത്രമേ കോടതിയിൽ പ്രധാന കേസിന് ഗുണം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി ഗിരീഷ് പി സാരഥിയെ അനുബന്ധ കേസുകളുടെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. പത്തു കോടിയും മഠവും വാഗ്ദാനം ചെയ്ത് കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ച ജെയിംസ് ഏർത്തയിലിനെതിരായ കേസ്, ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസിനെതിരെ എടുത്ത കേസ് എന്നിവയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഒരാഴ്ചയ്ക്കുള്ളിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നൽകിയിരിക്കുന്നത്.

സഹോദരന് 5 കോടി വാഗ്ദാനം ചെയ്ത കേസും ഇതോടൊപ്പം അന്വേഷിക്കും. അതേസമയം ഇരയെ അധിക്ഷേപിച്ചതിന് പി.സി ജോര്‍‌ജ് എം.എല്‍.എക്കെതിരെ ലഭിച്ച പരാതിയിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. ബലാൽസംഗ കേസിൽ അന്വേഷണ സംഘം ജലന്തറിലേക്ക് പോകുന്ന തീയതി സംബന്ധിച്ച് അടുത്തയാഴ്ച ആദ്യം തീരുമാനമുണ്ടാകും.

TAGS :

Next Story