മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മിക്ക ആദിവാസി കുടുംബങ്ങളും ഭൂരഹിതരായി തുടരുന്നു
ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടുംബങ്ങള്‍ക്ക്പോലും ഭൂമിക്കായി സമരം ചെയ്ത ആദിവാസികളെ 2003ല്‍ പൊലീസ് തല്ലി ഒതുക്കി.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മിക്ക ആദിവാസി കുടുംബങ്ങളും ഇപ്പോഴും ഭൂരഹിതരായി തുടരുന്നു. ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടുംബങ്ങള്‍ക്ക്പോലും ഭൂമിക്കായി സമരം ചെയ്ത ആദിവാസികളെ 2003ല്‍ പൊലീസ് തല്ലി ഒതുക്കി. അന്ന് മരിച്ച ജോഗിയുടെ സ്മാരകം സമര ഭൂമിക്ക് സമീപം ഇപ്പോഴും കാണാം. ഭൂരഹിതരായ 600 കുടുംബങ്ങളുടെ വിവരങ്ങള്‍ സമരക്കാര്‍ സര്‍ക്കാറിന് കൈമാറിയിരുന്നു.എന്നാല്‍ 283 കുടുംബങ്ങള്‍ക്ക് ഭൂമിനല്‍കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. ഇതില്‍ തന്നെ 180 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമിയുടെ കൈവശവാകാശ രേഖ നല്‍കിയത്.വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ഭൂമി അനുവദിച്ചതിനാല്‍ ഭൂമി ലഭിച്ചവരില്‍ അധികപേരും അങ്ങോട്ട് പോയിട്ടില്ല.
മുത്തങ്ങ സമരത്തിലും സെക്രട്ടറിയേറ്റിലെ നില്‍പ്പു സമരത്തിലും പങ്കെടുത്തവരും ഇപ്പോഴും ഒരു തുണ്ട് ഭൂമിയില്ലാതെ പ്രയാസപ്പെടുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലെ ഉള്ളാളം കോളനിയിലെ ഇവര്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് താമസം. വിവിധ സര്‍ക്കാരുകള്‍ ഉറപ്പ് നല്‍കിയിട്ടും ഇപ്പോഴും ഭൂരിഭാഗം ആദിവാസി കുടുംബങ്ങളും ഭൂരഹിതരായിതനെ തുടരുന്നു. ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കിയാല്‍ കൃഷി ചെയ്ത് ജീവിക്കാനാകുമെന്നാണ് ആദിവാസികള്‍ പറയുന്നത്.മുത്തങ്ങ പാക്കേജില്‍ വയനാട്ടിലെ ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16