വയനാട്ടില്‍ മദ്യം കഴിച്ച് 3 പേര്‍ മരിച്ചത് ആളുമാറിയുള്ള കൊലപാതകം
മാനന്തവാടി സ്വദേശിയായ സ്വര്‍ണപണിക്കാരന്‍ സന്തോഷ് അറസ്റ്റില്‍. മദ്യത്തില്‍ വിഷം കലര്‍ത്തിയത് സുഹൃത്ത് സജിത്തിനെ വധിക്കാന്‍. മൂന്ന് പേര്‍ മരിച്ചത് സജിത്ത് സമ്മാനമായി നല്‍കിയ മദ്യം കഴിച്ച്
വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം ആളുമാറി സംഭവിച്ച കൂട്ടക്കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മദ്യത്തില്‍ വിഷം കലര്‍ത്തിയ മാനന്തവാടി സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് സജിത്തിനെ കൊലപ്പെടുത്താനാണ് സന്തോഷ് മദ്യത്തില്‍ വിഷം കലര്‍ത്തിയത്. ഈ മദ്യം സജിത്തില്‍നിന്ന് സമ്മാനമായി സ്വീകരിച്ച മന്ത്രവാദിയും മകനും ബന്ധുവുമാണ് മരിച്ചത്.
വ്യക്തിവൈരാഗ്യമുണ്ടായിരുന്ന സുഹൃത്ത് സജിത്തിനെ വധിക്കാന്‍ സ്വര്‍ണപ്പണിക്കാരനായ സന്തോഷ് ആസൂത്രണം ചെയ്ത പദ്ധതിയാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയ മദ്യം സജിത്തിന് നല്‍കി. മകളുടെ പേരുമാറ്റാന്‍ പൂജകള്‍ നടത്തിയ സജിത്ത്, മന്ത്രവാദിയായ തവിഞ്ഞാല്‍ സ്വദേശി തിക്കനായിക്ക് ഈ മദ്യം സമ്മാനിച്ചു. പൂജക്ക് ശേഷം മദ്യം കഴിച്ച തിക്കനായി ഉടന്‍ കുഴഞ്ഞുവീണ് മരിച്ചു. അവശേഷിച്ച മദ്യം കഴിച്ച മകന്‍ പ്രമോദും ബന്ധു പ്രസാദും രാത്രിയും മരിച്ചു.
ये à¤à¥€ पà¥�ें- വയനാട്ടില്‍ വ്യാജ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു
മാനന്തവാടിയില്‍ നിന്നാണ് സന്തോഷ് മദ്യം വാങ്ങിയത്. പൊട്ടാസ്യം സയനേഡ് കലര്‍ത്തിയ ശേഷം തമിഴ്നാട്ടില്‍ നിര്‍മിക്കുന്ന മദ്യത്തിന്റെ കുപ്പിയിലേക്ക് ഇത് മാറ്റി. വയനാട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡി.വൈ.എസ്.പി കെ.പി കുബേരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16