Quantcast

ശബരിമല സ്ത്രീ പ്രവേശനം: നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി

സുപ്രിംകോടതി വിധി നിരാശാജനകവും അപ്രസക്തവുമാണ്. വിധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    11 Oct 2018 3:50 PM GMT

ശബരിമല സ്ത്രീ പ്രവേശനം: നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി
X

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടുകൾ മയപ്പെടുത്തി വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പിയുടെ പ്രവർത്തകരെ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കില്ല. ബി.ഡി.ജെ.എസിന്റെ സമരസാന്നിധ്യത്തിനും യോഗം കൗൺസിൽ അനുമതി നൽകി. ശബരിമല വിഷയത്തിലുൾപ്പടെ സർക്കാരിനെ പ്രതിരോധിക്കേണ്ട ആവശ്യം സംഘടനയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആചാര സംരക്ഷണത്തിന് രാഷ്ട്രീയ പാർട്ടികൾക്കൊപ്പം വിശ്വാസികൾക്ക് നിൽക്കാം എന്നതായിരുന്നു കൗൺസിൽ യോഗത്തിന് ശേഷം വെള്ളാപ്പള്ളിയുടെ നിലപാട്.

സുപ്രീം കോടതി വിധി നിരാശാജനകവും അപ്രസക്തവുമാണ്. പ്രശ്ന പരിഹാരത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എല്ലാ ഹിന്ദു സംഘടനകളുമായും ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ആചാര സംരക്ഷണത്തിന് എസ്.എന്‍.ഡി.പി മുന്‍നിരയിലുണ്ടാകുമായിരുന്നെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story