ശബരിമലയില്‍ പ്രതിഷേധം ശക്തം; ആന്ധ്ര സ്വദേശിനി മല കയറാതെ മടങ്ങി
ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലും നിലക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അയ്യപ്പ ധര്‍മ്മ സേന പമ്പയില്‍ വനിത പൊലീസ് അടക്കമുള്ളവരെ തടഞ്ഞു.
ശബരിമലയില്‍ പ്രതിഷേധങ്ങള്‍ക്കിടെ വനിതകള്‍ സന്നിധാനത്ത് എത്തി . ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥാരായ രണ്ട് വനിതകളാണ് എത്തിയത് . ആന്ധ്രാ സ്വദേശികളായ യുവതിയും ബന്ധുക്കളും മല കയറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. മല കയറാന്‍ എത്തിയ യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞു.
അയ്യപ്പധര്‍മ്മസേനയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ തന്നെ പമ്പയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. സന്നിധാനത്തെ അവലോകനയോഗത്തിനെത്തിയ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ സമരക്കാര്‍ തടഞ്ഞു. പലരെയും സമരക്കാര്‍ പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്. പ്രതിഷേധങ്ങള്ക്കിടയിലും ആരോഗ്യവകുപ്പിലെ വനിതാ ജീവനക്കാരായ ഡോ. റീന കെ.ജെയും ഡോ. മീനാക്ഷിയും സന്നിധാനത്ത് എത്തി. ഇതിനിടെ ആന്ധ്രയില്‍ നിന്നുള്ള മാധവിയെന്നെ യുവതിയും ബന്ധുക്കളും മല കയറാന്‍ എത്തി. പൊലീസ് സംരക്ഷണത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ അല്‍പദൂരം പോയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.
പത്തനംതിട്ടയിലും ശബരിമലയിലേക്ക് പോകാനെത്തിയ സ്ത്രീയെ സമരക്കാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞത്. ലിബിയെ തടഞ്ഞ 50 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പമ്പയില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ആരോഗ്യ വകുപ്പിന്റെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ സന്നിധാനത്തെത്തി . പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ശബരിമല ദര്‍ശനത്തിനെത്തിയ വനിതയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി മല കയറാതെ മടങ്ങി. നിലക്കലിലെ ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി . മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അല്‍പ്പസമയത്തിനകം സന്നിധാനത്ത് അവലോകന യോഗം ചേരും.
Adjust Story Font
16