യുവതികള്‍ക്ക് ശബരിമല സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം
യുവതികളുടെ വിശദാംശങ്ങള്‍ പൊലീസ് ആസ്ഥാനത്തും പത്തനംതിട്ട എസ്.പിയേയും ഐ.ജി ശ്രീജിത്ത് അറിയിച്ചില്ലെന്നാണ് വിവരം. സംഭവത്തില്‍ ഐജി ശ്രീജിത്തിനോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടാനും തീരുമാനിച്ചിട്ടുണ്ട്.
യുവതികള്‍ക്ക് സുരക്ഷയൊരുക്കി ശബരിമലക്ക് സമീപം വരെ എത്തിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. യുവതികളുടെ വിശദാംശങ്ങള്‍ പൊലീസ് ആസ്ഥാനത്തും പത്തനംതിട്ട എസ്.പിയേയും ഐ.ജി ശ്രീജിത്ത് അറിയിച്ചില്ലെന്നാണ് വിവരം. സംഭവത്തില്‍ ഐജി ശ്രീജിത്തിനോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടാനും തീരുമാനിച്ചിട്ടുണ്ട്. ആക്ടിവിസത്തിനുള്ള സ്ഥലമല്ല ശബരിമലയെന്ന് രണ്ട് മന്ത്രിമാര്‍ വ്യക്തമാക്കിയപ്പോള്‍, സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നായിരുന്നു ഇ.പി ജയരാജന്‍റെ പ്രതികരണം.
മാധ്യമപ്രവര്‍ത്തകയ്ക്കും, രഹ്ന ഫാത്തിമയ്ക്കും സുരക്ഷയൊരുക്കി ശബരിമലക്ക് സമീപം എത്തിച്ചതിലും കാര്യങ്ങള്‍ പൊലീസ് ആസ്ഥാനത്ത് അറിയിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രഹ്ന ഫാത്തിമ ആക്ടിവിസ്റ്റ് ആണെന്ന് ഐ.ജി ശ്രീജിത്ത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഐ.ജി ശ്രീജിത്തിനോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടും.
ആശയവിനിമയത്തില്‍ പാളിച്ച ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസ് വീഴ്ച വ്യക്തമാക്കുന്ന തരത്തിലായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആക്ടിവിസത്തിനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി കെ.കെ ശൈലജയും കടന്നപ്പള്ളി സുരേന്ദ്രനും പറഞ്ഞു.
എന്നാല്‍ ഇതിന് വ്യത്യസ്തമായ മറുപടിയായിരുന്നു ഇ.പി ജയരാജനില്‍ നിന്നുണ്ടായത്. സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരെന്നായിരുന്നു മന്ത്രി ഇ. പി ജയരാജന്‍റെ പ്രതികരണം.
അതിനിടെ ഡി.ജി.പിയെ ഗവര്‍ണ്ണര്‍ വിളിപ്പിച്ച് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കി. പ്രതിഷേധങ്ങളും, പൊലീസ് സ്വീകരിച്ച നടപടികളും ഡി.ജി.പി ഗവര്‍ണ്ണറോട് വിശദീകരിച്ചു. പ്രതിഷേധം കനക്കവെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് വൈകിട്ട് ചേരും. സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബോര്‍ഡ് റിവ്യൂ ഹരജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ഇന്നലെ ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16