ശബരിമല ദര്‍ശനത്തിന് പോയ യുവതിയുടെ എറണാകുളത്തെ വീടിന് നേരെ ആക്രമണം
ഇന്ന് പൊലീസ് സഹായത്തോടെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രണ്ട് യുവതികളില്‍ മലയാളിയായ യുവതിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. എറണാകുളത്താണ് ഇവരുടെ വീട്.
ശബരിമല ദര്‍ശനത്തിന് പോയ യുവതിയുടെ വീട് ആക്രമിച്ചു. ഇന്ന് പൊലീസ് സഹായത്തോടെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രണ്ട് യുവതികളില്‍ മലയാളിയായ യുവതിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. എറണാകുളത്താണ് ഇവരുടെ വീട്. എറണാകുളത്തുള്ള ബി.എസ്.എൻ.എൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയാണ് കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. ഹെല്‍മറ്റും ഉപയോഗിച്ചിരുന്നു.
രഹന ഫാത്തിമയും കുടുംബവും താമസിക്കുന്ന ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചു തകർത്തത്. രഹനയുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
രാവിലെ രഹന മല ചുവട്ടി തുടങ്ങിയതോടെയാണ് കൊച്ചിയിലെ വീടിന് നേരെ ആക്രമണം നടന്നത്. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം പൊടുന്നന്നനെ വന്ന് വീടിന് മുൻവശത്തുണ്ടായിരുന്ന സാധനങ്ങൾ തകർക്കുകയായിരുന്നു. ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിന്റെ മുൻവശത്തെ ചില്ലുകളെല്ലാം അക്രമി സംഘം എറിഞ്ഞുടച്ചു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സംഭമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം രഹനയുടെ വീട്ടിലേക്ക് ബിജെപി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയാണ് ഇന്ന് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട മറ്റൊരു യുവതി. പുലർച്ചെ 6.50 ഓടെ പമ്പയിൽ നിന്ന് നീലിമല വഴിയാണ് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറാണ് കവിത. പോലീസ് വേഷത്തിലായിരുന്നു കവിതയുടെ യാത്ര. പോലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോയത്.
വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പോലീസിനെ സമീപിച്ചത്. ഐ.ജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിക്കുകയായിരുന്നു.
Adjust Story Font
16