പ്രതിഷേധങ്ങളില്‍ ആശങ്ക: ഭക്തജനങ്ങളുടെ തിരക്കില്ലാതെ ശബരിമല
സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ചിലത് തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. തിരക്ക് കുറഞ്ഞത് വ്യാപാരത്തെയും ബാധിച്ചു. തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ് നടവരവിനെയും ബാധിക്കുന്നുണ്ട്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ആശങ്കകളും മൂലം സന്നിധാനത്തെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 25000 മുതല്‍ 50000 പേര്‍ വരെ മുന്‍ വര്‍ഷങ്ങളില്‍ തുലാമാസ പൂജകള്‍ക്കായി പ്രതിദിനം എത്താറുണ്ടെങ്കില്‍ നിലവിലെ നിരക്ക് അതിലും വളരെ കുറവാണ്. സന്നിധാനത്തെ വ്യാപാരികളെയും തീര്‍ത്ഥാടകരുടെ കുറവ് പ്രതികൂലമായി ബാധിച്ചു.
മണ്ഡലകാലത്തെ അനുസ്മരിപ്പിക്കും വിധമാണ് തുലാമാസ പൂജകള്‍ക്ക് സന്നിധാനത്ത് അനുഭവപ്പെടുന്ന തിരക്ക്. പ്രളയത്തെ തുടര്‍ന്ന് ചിങ്ങമാസപൂജകള്‍ക്ക് തീര്‍ത്ഥാടന വിലക്ക് ഉണ്ടായിട്ടുപോലും ഇതിന് ശേഷം നടതുറന്നപ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവാണ് ഉണ്ടായത്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്നങ്ങളും സന്നിധാനത്തെ തിരക്ക് കുറയാന്‍ കാരണമായി.
സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ചിലത് തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. തിരക്ക് കുറഞ്ഞത് വ്യാപാരത്തെയും ബാധിച്ചു. തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ് നടവരവിനെയും ബാധിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ അവസാനിക്കാത്തപക്ഷം മണ്ഡല മകരവിളക്ക് സീസണിനെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ട്.
Adjust Story Font
16