എം.എം ലോറന്‍സിന്റെ ചെറുമകന്‍ ബി.ജെ.പി ഉപവാസവേദിയില്‍
സമര വേദിയില്‍ പിന്തുണയുമായാണ് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചു മകന്‍ മിലന്‍ എത്തിത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെ ലിക്വിഡേറ്ററായി മാറരുതെന്ന് അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനിടെ, ബി.ജെ.പിയുടെ ഡി.ജി.പി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സി.ഐ.ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം ലോറൻസിന്റെ ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് സമര പന്തലിൽ എത്തി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനെത്തിനെതിരെയും അയ്യപ്പ ഭക്തന്‍മാര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നുവെന്നും ആരോപിച്ചാണ് ബി.ജെ.പി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുക്കുന്നത്. തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിന് മുന്നിൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നടത്തുന്ന ഉപവാസ സമരം ഓ. രാജഗോപല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇന്ന് നടന്ന സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളോടെ ബി.ജെ.പിയുടെ രണ്ടാം ഘട്ട പ്രക്ഷോഭത്തിനാണ് തുടക്കമായത്. സമര വേദിയില്‍ പിന്തുണയുമായി മുതിര്‍ന്ന സി പി എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചു മകന്‍ മിലന്‍ എത്തി. വൈകുന്നേരം 5 മണി വരെയാണ് ഉപവാസ സമരം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളണമെന്നും, പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ മുഴുവൻ പ്രവർത്തകരും ആത്മസമർപ്പണം നടത്താൻ തയ്യാറാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
എം.എം ലോറിന്‍സിന്റെ മകള്‍ തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചുവെന്നും സര്‍ക്കാര്‍ ജീവനക്കാരിയായിതിനാല്‍ സമര പന്തലില്‍ എത്തേണ്ടെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങങ്ങളിലും എസ്.പി ഓഫീസുകളിലേക്ക് മാര്‍ച്ച് നടന്നു. കൊച്ചിയില്‍ നന്ന മാര്‍ച്ച് ബി. ബാലഗോപാലും കോഴിക്കോട് നടന്ന മാര്‍ച്ച് എം.ടി രമേശും ഉദ്ഘാടനം ചെയ്തു.
Adjust Story Font
16