Quantcast

ശബരിമല ആക്രമണത്തില്‍ ഏത് തരം അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് കോടതി

സർക്കാരിന് സെക്കുലർ സ്വഭാവം വേണമെന്ന ഹർജിയിക്ക് മറുപടിയായി ശബരിമലയുടെ കാര്യത്തിൽ ഇത് ബുദ്ധിമുട്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    30 Oct 2018 7:53 AM GMT

ശബരിമല ആക്രമണത്തില്‍ ഏത് തരം അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് കോടതി
X

ശബരിമല ആക്രമണത്തില്‍ ഏത് അന്വേഷണം പ്രഖ്യാപിക്കണമെന്നത് സംസ്ഥാന സർക്കാറിന്റെ വിവേചനാധികാരമാണെന്ന് ഹൈക്കോടതി. സർക്കാരിന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ശബരിമല തീര്‍ത്ഥാടനടവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിലാണ് ആലപുഴ സ്വദേശിയായ രാജേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അവിശ്വാസിയായ രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐ.ജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമെന്നത് സർക്കാരിന്റെ വിവേചനാധികാമാണെന്നും ഇതില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.

ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ സർക്കാർ ഇടപെടരുത് എന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സർക്കാരിന് സെക്കുലർ സ്വഭാവം വേണമെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാല്‍ ശബരിമലയുടെ കാര്യത്തിൽ ഇത് ബുദ്ധിമുട്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ലക്ഷക്കണക്കിന് തീർഥാടകർ വരുന്ന സ്ഥലമാണിത്. 5000 പേരെ മാത്രമേ പമ്പയിൽ കയറ്റു എന് സർക്കാരിന് പറയാൻ അധികാരം ഇല്ല എന്ന് ഹർജിക്കാരന് കോടതിയെ അറിയിച്ചു. എന്നാല്‍ നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി ദേവസ്വം എന്തെങ്കിലും നിർദേശങ്ങൾ കൊടുത്തിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമക്കണമെന്നും കോടതി നിര്ദേശിച്ചു.

ശബരിമലയിൽ തീർഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ നിന്ന് മറച്ചുവയ്ക്കരുതെന്ന് ഹൈക്കോടതി തീരുമാനങ്ങൾ യഥാസമയം അറിയിക്കാൻ സർക്കാറിനും ദേവസ്വം ബോർഡിനും കോടതി നിർദ്ദേശം മണ്ഡലകാലത്ത് താല്കാലികമായി ശബരിമലയിലേക്ക് 1680 പേരെ നിയമിക്കാനുള്ള സര്ക്കാര് നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്പിച്ച ഹരജിയില് ഹൈക്കോടതി സര്ക്കാരിന്റെ വിശദീകറണം തേടി. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്ഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യപ്രകാരമാണെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. ഹരജി തിങ്കളാഴ്ച പരിഗണിക്കും.

TAGS :

Next Story